പിടിക്കലും പിച്ചലും കണ്ണുരുട്ടലുംകൊണ്ട് സമയം ഓടിനീങ്ങി…
കിടന്നാലോ മേഘ… സമയം ഒരുപാടായെന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു…
മേഘ മോളെയും എടുത്തു കിടക്കാൻ ആയി എനിയിറ്റ് നടന്നു..
മുറിയുടെ വാതിൽ പടിയിൽ എത്തിയതും മേഘ ഒന്ന് തിരിഞ്ഞു നോക്കി.. ആ കണ്ണുകൾ എന്തിനോ വേണ്ടി പിടക്കുന്നുണ്ട് എന്നെനിക്ക് തോന്നി…
കുറച്ചു നേരം കണ്ണുകൾ കൊണ്ട് ഞങ്ങൾ സംസാരിച്ചു.. ശേഷം മുറിയേലേക്ക് കയറി വാതിൽ അടച്ചു …
ഒരുമിച്ചു അധികാരത്തോടെ കിടക്കാൻ ഇനിയു ഞങ്ങളുടെ മനസ്സ് പരുവപെടണമായിരുന്നു….
രാത്രി വൈകിയിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞു കിടക്കുക ആണ് ഞാൻ….
എന്താ ഇപ്പൊ ചെയ്യുക… ഒരുപാട് നേരം ആലോചിച്ചു….
അവസാനം രണ്ടും കല്പ്പിച്ചു ഫോൺ എടുത്തു വാട്സ്ആപ്പ് ഓൺ ആക്കി മേഘയുടെ ചാറ്റ് എടുത്തു..
നോക്കിയപ്പോൾ മേഘയും ഓൺലൈൻ..
ചെറിയ സന്തോഷം എന്നിൽ വിരിഞ്ഞു.. പ്രതീക്ഷയോടെ ഞാൻ അങ്ങോട്ടൊരു മെസ്സേജ് ഇട്ടു…
“ഉറങ്ങിയില്ലെ ? ”
അയച്ചതും മെസ്സേജ് മേഘ കണ്ടു… പെട്ടെന്ന് തന്നെ ടൈപ്പിംഗ് സ്‌ക്രീനിൽ കാണിച്ചു..
മേഘ : ഇല്ല,ഉറക്കം വന്നില്ല…
ഞാൻ : എനിക്കും..
: വരുന്നോ ഇങ്ങോട്ട്?
മേഘ : എന്തിനാ?
ഞാൻ : ചുമ്മ ഒന്ന് കാണാൻ..
മേഘ : അയ്യടാ… ഇന്ന് മുഴുവൻ കണ്ടതല്ലെ..
ഇനി എന്ത് കാണാൻ..
ഞാൻ : കുറച്ചെ കാണാൻ പറ്റിയൊള്ളു..
കുറച്ചുകൂടെ കാണാൻ ഉണ്ട്..
ഞാൻ നാക്കുനീട്ടിനിൽക്കുന്ന സ്മൈലികൂടെ ചേർത്തയച്ചു..
മേഘ : ഉവ്വ ഉവ്വ..
ഞാൻ : ഒന്ന് വന്നേച്ചു പെട്ടെന്ന് പൊക്കോ..
പ്ലീസ്..
മേഘ : മ്മ് നോക്കട്ടെ..
മെസ്സേജ് വായിച്ചതും സന്തോഷംകൊണ്ട് തുള്ളിചാടാൻ തോന്നി എനിക്കു…മേഘയുടെ വരവും കാത്തു ഞാൻ കിടന്നു..
അപ്പുറെ മുറിയിൽ മോളെയും കെട്ടിപിടിച്ചു കിടക്കുകയായിരുന്നു മേഘ..
അലക്സ് ചെല്ലാൻ പറഞ്ഞതനുസരിച്ച് മേഘ എണിയിക്കാനുള്ള തയാറെടുപ്പിലായിരുന്നു..