അലെക്സിന്റെ ഓർമ്മകൾ പുറകോട്ടു പോയി…അന്ന് ഇറക്കി വിടുമ്പോൾ….ഞാൻ ആകെ തകർന്നുപോയിരുന്നു…രണ്ടു ദിവസം അലഞ്ഞു നടന്നു… പിന്നെയാണ് ജോമിച്ചന്റെ വാക്കുകൾ എന്റെ മനസിലേക്ക് വന്നത്..
അവരെ വിട്ടു പോയാൽ ജോമിച്ചൻ എന്നോട് ക്ഷമിക്കില്ല… ഞാൻ വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു പോയി…
അവിടെ ചെന്നപ്പോൽ പ്രതീക്ഷിച്ചപോലെ മേഘ പൊട്ടിതെറിച്ചു… എന്നാലും അതെല്ലാം അവഗണിച്ചു ഞാൻ അവിടെ തന്നെ താമസിച്ചു…
അവഗണനകൾ മാത്രം അനുഭവിച്ചുകൊണ്ട്… വെറും കാവൽക്കാരൻ മാത്രം ആയി..
മാറും എന്ന ചെറു പ്രതീക്ഷയുണ്ടായിരുന്നു.. എന്നാൽ മാസങ്ങൾ കണ്ണ്മുമ്പിലൂടെ ഓടിമറഞ്ഞപ്പോൾ ആ പ്രതീക്ഷ മെല്ലെ ഇല്ലാതായി…
മോളുടെ വളർച്ച ആദ്യകാലങ്ങളിൽ ദൂരെനിന്ന് മാത്രമെ ഞാൻ കണ്ടിരുന്നൊള്ളൂ..
മേഘ കുളിക്കാനും മറ്റും സഹായത്തിനായി നിർത്തിയ ആയയെ ഏൽപ്പിച്ചു പോകുമ്പോൾ ആണ് ഞാൻ കുഞ്ഞിന്റെ അടുത്ത് ചെല്ലാറ്..
മോൾ ഇടക്ക് എന്റെ അടുത്ത് വരാൻ വാശിപിടിച്ചു കരയും.. ആദ്യം ഒക്കെ മേഘ അത് അവഗണിച്ചപ്പോഴും.. കരച്ചിൽ കൂടുതൽ ആയതോടെ മേഘ എന്റെ അടുത്ത് കുഞ്ഞിനെ തരാൻ സമ്മതം മൂളി…
കുഞ്ഞിന്റെ പേരിടലും മാമോദീസയും മറ്റും ദൂരെ നിന്ന് കാണാനെ എന്നെ അനുവദിച്ചൊള്ളൂ…
മേഗ്ന ജോമി.. എന്ന അമ്മുമോൾക്ക് ഇപ്പോൾ ഏഴു വയസായി…. രണ്ടിൽ പഠിക്കുന്നു… അവൾക്കറിയാം അവൾക്ക് മരിച്ചുപോയ മറ്റൊരു പപ്പ കൂടി ഉണ്ടെന്ന് പക്ഷെ.. എന്നെ സ്വന്തം പപ്പ ആയി തന്നെയാണ് കാണുന്നത്.. ഈ ഏകാന്തതയിലും എനിക്ക് സന്തോഷം നൽകുന്ന ഒരേ ഒരു കാര്യം..
എന്റെ കണ്ണുകൾ അപ്പോഴും പുകഞ്ഞുകൊണ്ടിരുന്നു…അതിനിടക്ക് എപ്പോഴോ ഞാൻ ഉറക്കം പിടിച്ചു…
ദിവസങ്ങൾ മാറ്റങ്ങൾ ഇല്ലാതെ ഓടിമറഞ്ഞു.
അമ്മു ഭക്ഷണം കഴിക്കാൻ വന്നെ… മേഘ പതിവുപോലെ വിളിച്ചു…
മേഘ വരുമ്പോൾ മോള് മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളൂ…
അലക്സ് എവിടെ എന്ന് മേഘ ചിന്തിച്ചപ്പോഴേക്കും മോളുടെ മറുപടി വന്നു..
പപ്പക്ക് തലവേദയാണെന്ന് ഒന്നും വേണ്ടെന്ന് പറഞ്ഞു..
അതോടെ മേഘയും മോളും ഭക്ഷണം കഴിച്ചു..