ജീവൻറ ജീവനായ പ്രണയം 3 [Tom]

Posted by

 

ചേട്ടായി.. ഫുഡ്ഡ് കഴിക്കുന്നില്ലെ ?..

 

നീ കഴിച്ചു കിടന്നോ ഞാൻ ലൈറ്റാവും… അയാൾ ഭാര്യയോട് പറഞ്ഞു

 

ഹ്മ്മ… ഇത് പ്രതീക്ഷിച്ചതാണ് ചേട്ടായി ഇനി വിചാരിച്ച കാര്യം നടത്തിയെ . എന്നോട് മിണ്ടാനും കൂട്ട് കൂടാനും വരൂ അത് വരെ അന്യരെ പോലെ ഈ വീട്ടിൽ രണ്ടു പേർ രണ്ടു ഭാഗത്ത്‌ .. അവർ ഭർത്താവിനായി വിളമ്പിയ ഭക്ഷണം മൂടി വെച്ചു…,,

അയാൾ ഡയറി തുറന്ന് അതിൽ എഴുതി..

ഇന്ന് ഞാൻ അൻവറിനെ കാണാൻ ജയിലിൽ പോയി ..

 

ഈ ലോകത്ത്‌ ഇങ്ങനെയുള്ള മനസ്സ് ഉണ്ടോ ?.. ഇങ്ങനെയും പ്രണയിക്കാൻ ഇപ്പോഴത്തെ തലമുറയ്ക്ക് സാധിക്കുമോ ?..

 

മൂന്ന് വർഷം മുമ്പ് ഉണ്ടായ ആ രാത്രി വീണ്ടും എന്റെ മുന്നിൽ കടന്നു വരുമെന്ന് കരുതിയില്ല ,, അതോർത്തപ്പോൾ അവരെ കണ്ണ് നിറഞ്ഞു….

 

അയാൾ കണ്ണാടി അഴിച്ചു വെച്ച് നിറഞ്ഞു വന്ന കണ്ണുകൾ വിരലുകൾ കൊണ്ട് തുടച്ചു ,,

 

ഡയറി എഴുത്ത്‌ പാതി വഴിയിൽ നിർത്തി അയാൾ ഭാര്യക്ക് അരികിലേക്ക് നടന്നു കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ കുറച്ചു നാളത്തെ ഇടവേളയ്ക്ക്ശേഷം…..

 

****** ******* ****** ******* രാത്രിയിലെ ആ നിശ്ശബ്ദദ അൻവറിനെ വല്ലാതെ ഭയപ്പെടുത്തി ,, ആരൊക്കെയോ തനിക്ക് ചുറ്റും ചെവി കൂർപ്പിക്കും പോലെ ,,,,

 

അൻവർ ഉച്ച കഴിഞ്ഞ ശേഷം ആകെ തളർന്നിരിപ്പാണ് …

 

എന്താ ഭായ് .. ഇങ്ങനെ ആ വിസിറ്റർ വന്ന ശേഷം ഭായിയെ എടുക്കാനും വെക്കാനും ഇല്ലാത്ത പോലെ ആയല്ലോ ,,

 

ഇന്ന് ഭക്ഷണം പോലും ഭായ് കഴിച്ചില്ലല്ലോ ?.. ആരാ ഭായ് നേരത്തെ വന്നത് ??… രാഹുൽ ചോദിച്ചു..

 

അറിയി..ല്ല…. എനി..ക്ക് അറിയി..ല്ല…. അതും പറഞ്ഞു കൊണ്ട് അൻവർ ചുമരിന് നേരെ തിരിഞ്ഞു കിടന്നു .

 

ചോദ്യങ്ങളിൽ നിന്നും തനിക്ക് ഒളിച്ചോടാം .. അല്ല..ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടിയതല്ലെ ഞാൻ….

 

ഉച്ചയ്ക്ക് ഉണ്ടായ ആ വിസറ്റർ ആരായിരിക്കും എന്നുള്ള ആകാംഷ എന്നതിന് അപ്പുറം മുൻ പരിചയം ഉള്ള ആരും ആയിരിക്കല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *