ജീവൻറ ജീവനായ പ്രണയം 3 [Tom]

Posted by

അതിപ്പോ പ്രണയിക്കുമ്പോ അങ്ങനെ തന്നെ അല്ലെ വേണ്ടത് ചേട്ടായി .

 

അതെ പ്രിയ അടുത്തുള്ളതിനെ നമ്മൾ മനസ്സറിഞ്ഞും അതുമല്ലെങ്കിൽ മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഒക്കെ സ്നേഹം ഉപയോഗിക്കുന്നു.. ഒരു നിമിഷം പോലും ഉറപ്പില്ലാത്ത നമ്മുടെയൊക്കെ ജീവിതം ഈ ലോകത്ത്‌ എന്താണ് ബാക്കി വെക്കുന്നത് പ്രിയ..

 

നല്ല പേരും പ്രസക്തിയും കിട്ടാൻ മത്സരമാണ് ഇന്നീ ലോകത്ത്‌ ഞാൻ അടക്കം .

 

എന്നാൽ മരണപ്പെട്ട കാമുകി നൽകിയ പ്രണയം എന്ന മൂന്നക്ഷരത്തിന് അവനീ ജന്മം തന്നെ കടപ്പെട്ടിരിക്കുന്നു… തെറ്റ് ചെയ്യാതെ തന്നെ എല്ലാരാലും വെറുക്കപ്പെടും എന്നറിഞ്ഞിട്ടും ……  അയ്യോ ആ പെൺ കുട്ടി ജീവനോടെ ഇല്ലെ ?.

എന്താ പറ്റിയത് ചേട്ടായി .

 

ഇല്ല..!! ഡോക്ടർ പിന്നൊന്നും പറഞ്ഞില്ല…

 

***** ******* ****** ********

 

അൻവർ തിരിഞ്ഞു കിടന്നു. രാഹുൽ ഉറക്കം തുടങ്ങിയിരുന്നു..

 

ഹംന… ഇന്ന് എന്നെ കാണാൻ ഡോക്ടർ വന്നിരുന്നു.. ഡോക്ടർ നമ്മളെ മറന്നിട്ടില്ല …,

 

ഇത്തയുടെ കല്യാണം വരെയെ ഞാൻ രാഹുലേട്ടനോട് സത്യം പറഞ്ഞുള്ളു.. പിന്നീട് ഉള്ളത് ഒന്നും ഞാൻ പറഞ്ഞില്ല കാരണം നിന്നെക്കാൾ വലുതായി ഒരു സത്യവും എനിക്ക് ഇല്ല…,,

 

അന്ന് ബാംഗ്ലൂർ ജോലിക്ക് വേണ്ടിയുള്ള എക്സാം എഴുതി നാട്ടിലേക്ക് വരും മുമ്പ് കൂട്ടുക്കാരോടൊപ്പം പർചെയ്‌സിന് ഞാനും പോയി …

 

അൻവർ കണ്ണുകൾ അടച്ചു കൊണ്ട് ആ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ആ ദിവസത്തിലേക്ക് മനസ്സോടിച്ചു .. കടിഞ്ഞാൺ നഷ്ട്ടമായ കുതിര അതിന്റെ യജമാനനെയും പുറത്തേറ്റി ചീറി പായും പോലെ അൻവറിനേയും കൊണ്ട് അവന്റെ മനസ്സ് വേഗതയിൽ കുതിച്ചു ……..

 

ഡാ… എന്താ നിനക്കൊന്നും വാങ്ങാൻ ഇല്ലെ ?..

 

നിന്നെ പോലെ എനിക്ക് തലയ്ക്ക് ഓളം ഒന്നും ഇല്ല ഹംനയ്ക്ക് വേണ്ടി ഈ കട തന്നെ വാങ്ങുക അല്ലെ നീ ?.

 

ഹംന ആഗ്രഹിക്കുന്നൊന്നും ഉണ്ടാവില്ല ഷെബി ഞാൻ തിരികെ പോവുമ്പോൾ അവൾക്ക് ഗിഫ്റ്റ് വാങ്ങും എന്ന്… അങ്ങനെ ഉള്ളപ്പോയാണ് നമ്മൾ പ്രിയപ്പെട്ടവർക്ക് സമ്മാനം വാങ്ങിച്ചു കൊടുക്കേണ്ടത് എന്റെ പെണ്ണ് ഞാൻ ഇവിടെ എത്തിയ മുതൽ വിളിച്ചു ചോദിക്കുകയാ . ബഗ്ലൂരിന്ന് എനിക്ക് എന്താ ഇക്ക വാങ്ങി തരാ എന്ന് … വീട്ടുക്കാര് ഉറപ്പിച്ച ബന്ധമായിപോയി ഇല്ലെങ്കിൽ നല്ല മറുപടി കൊടുത്തേനെ … ഷെബി ഇഷ്ട്ടകേടൊടെ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *