ഡോ: ഇരിക്കു….. നിങ്ങളുടെ പേരെന്താ… ‘”..
“‘ ദിയ …. ദിയ ലക്ഷ്മി.’”
“‘ അയാള് നിങ്ങളുടെ ആരാണ്.’”
” ഫ്രണ്ട് ആണ് സാർ… ഇന്നലെ പബ്ൽ കള്ളും കുടിച്ച് തല്ലുണ്ടാക്കിയത് ആണ് സാർ. അവന് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ…
ഡോ: കുഴപ്പം ഇല്ലാ എന്ന് പറയാൻ പറ്റില്ല. പിന്നെ ഇവിടെ സൺഡേ പാർട്ടിയിൽ ഇതുപോലെ പാവങ്ങളെ കൊണ്ടുവന്ന് ഉപദ്രവിക്കുന്നത് ഒക്കെ എനിക്ക് അറിയാം. എടോ… താൻ ഒക്കെ ഒരു മനുഷ്യൻ ആണോ… അവന്റെ ഉള്ളിൽ ഒരു തുള്ളി മദ്യം ചെന്നിട്ടില്ല. ദേഹം മൊത്തം അടി കിട്ടിയതിന്റെ പാടുകൾ ആണ്.അവന്റെ കയ് ഒക്കെ മൊത്തം മുറി ആണ്. അവന് ഇനി നേരെ ഒന്ന് ഭക്ഷണം കഴിക്കാൻ എത്ര ദിവസം ആവും എന്ന് തനിക്ക് അറിയോ… അതെങ്ങനെ പട്ടിണി കിടന്നവർക്ക് അല്ലേ ഇതൊക്കെ മനസ്സിലാവൂ.
ഡോക്ടറുടെ വാക്കുകൾക്ക് മുന്നിൽ തല കുനിച്ച് നിൽക്കാൻ അല്ലാതെ വേറെ ഒന്നും എന്നെക്കൊണ്ട് കഴിഞ്ഞില്ല.
“‘ സാർ അവന് കുഴപ്പം ഒന്നും ഇല്ലെങ്കിൽ കൊണ്ട് പൊയ്ക്കോട്ടേ…’”
ഡോ: നിങ്ങൾക്ക് അവനെ കൊണ്ട് പോകാം. പക്ഷേ കോഴപ്പം ഇല്ലാ എന്ന് ഞാൻ പറയില്ല. അവൻ ബോധം കേട്ടത് നിങ്ങളുടെ അടി കൊണ്ട് അല്ല.
“‘ പിന്നെ…”‘
ഡോ: ഞാൻ ഇന്നലെ അവനെ പരിശോധിക്കുമ്പോൾ അവന്റെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു.
മൂക്ക് പൊട്ടി കാണും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവന്റെ മൂക്കിൽ ഒരു ചെറിയ മുറി പോലും ഉണ്ടായിരുന്നില്ല. എനിക്ക് ചെറിയ സംശയം തോന്നിയത് കൊണ്ട് അവന്റെ ബ്ലഡ് ഞാൻ പരിശോധനക്ക് അയച്ചു. അതിന്റെ റിസൾട്ട് വരാൻ വെയിറ്റ് ചെയ്തത് കൊണ്ടാണ് തന്നെ വിളിക്കാൻ ഇത്രയും വഴുകിയത്.
“‘ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡോക്ടറെ…”‘
ഡോ: ഇതാണ് അവന്റെ ബ്ലഡ് റിസൾട്ട്.
ഞാൻ അതിലേക്ക് സൂക്ഷിച്ച് നോക്കി. ഒറ്റ നോട്ടത്തിൽ എനിക്ക് ഒന്നും മനസിലായില്ല.
ഡോ: ക്യാൻസർ ആണ്…
ഞാൻ അത് കേട്ട് പെട്ടെന്ന് ഞെട്ടി. ഞാൻ ഒരിക്കലും പ്രദ്ധീക്ഷിക്കാത്ത ഉത്തരം ആയിരുന്നു അത്.
ഡോ: നമ്മൾ ഒരുപാട് വഴുകി. അവന്റെ ആയുസ്സ് ഇനി ഏറി വന്നാൽ ഒന്നോ അല്ലെങ്കിൽ ഒന്നര മാസമേ കാണൂ. അതിൽ കൂടുതൽ തണ്ടില്ല.അതും ഞാൻ തരുന്ന മരുന്ന് കൃത്യം ആയി കഴിച്ചാൽ മാത്രം. അവന്റെ വേണ്ടപ്പെട്ടവരോട് പറയണം ഉള്ള കാലം സന്തോഷം ആയി നോക്കാൻ. വേറെ ഒന്നും ചെയ്യാൻ ഇല്ല. നിങ്ങൾക്ക് അവനെ കൂട്ടികൊണ്ട് പോകാം.
ഞാൻ ഡോക്ടറിന്റെ ക്യാബിനിൽ നിന്ന് പോകുമ്പോളും ഞാൻ ആ ഷോക്കിൽ നിന്നും വെളിയിൽ വന്നിട്ടില്ല.
ഞാൻ നേരെ അവനെ കിടത്തിയ ബെഡിൽ പോയി. അവന് ബോതം വന്നായിരുന്നു.