മനു: ഓ… നിന്റെ സംസാരം കേട്ടാൽ തോന്നും നീ ഇതൊന്നും ചെയ്യാത്ത പോലെ.
ഞാൻ തല താഴ്ത്തി മുന്നോട്ട് നടന്നു.ക്ലാസ്സിൽ ഇരിക്കുമ്പോളും എന്റെ മനസ്സ് വേറെ എവിടെയോ ആണ്. ടോയ്‌ലറ്റിൽ പോയ ആൻ തിരിച്ചെത്തി.
ആൻ: കഴുത അഴിഞ്ഞ് പോയി അടുത്ത വീട്ടിൽ കയറിയിട്ടുണ്ട്.
റോഷൻ: എന്ത് ? കഴുതയോ… നീ എന്തോക്കേയ പറയുന്നത്. വട്ടായോ.
ആൻ : വട്ട് നിന്റെ അമ്മുമ്മക്ക്… എടാ പൊട്ടാ കഴുത എന്ന് പറഞ്ഞിട്ട് മനസ്സിലായില്ലേ… ആ നിതിൻ
അവന്റെ പേര് കേട്ട എനിക്ക് ബോധം വന്നു. അവള് എന്താണ് പറയാൻ പോകുന്നത് എന്ന് നോക്കി.
റോഷൻ: ഓ…. ആ കഴുതയോ… അവനെന്താ…
ആൻ: ആ രാജീവും അവന്റെ വാലുകളും അവനെ പിടിച്ചുകൊണ്ട് പോകുന്നുണ്ടായിരുന്നു. നന്നായി കരയുന്നുണ്ടായിരുന്നു. ഇവൻ കഴിഞ്ഞ ജന്മം ഏതോ സീരിയൽ നടി ആണെന്ന് തോനുന്നു.
അവർ അതും പറഞ്ഞ് ചിരിച്ചു. അവളുടെ വാക്കുകൾ കേട്ടതും ഞാൻ വേഗം ചാടി എഴുന്നേറ്റ് പുറത്തേക്ക് ഓടി.എന്നാല് കഴിയുന്ന അത്ര വേഗത്തിൽ ഓടി. ബയോളജി ലാബിന്റെ വരാന്തയിൽ രാജീവും കൂട്ടരും വട്ടം കൂടി നിൽപ്പുണ്ട്. അവരുടെ ചിരിയും കേൾക്കാം. അവിടെ നേൾക്കുന്നവരെ തള്ളി മാറ്റി ഞാൻ ആ കുട്ടത്തിന്റെ അകത്തേക്ക് കടന്നു. അവടെ കണ്ട കാഴ്ച എന്റെ കണ്ണുകളിൽ ദേഷ്യത്തിന്റെ കനൽ എറിഞ്ഞ് പൊങ്ങി. രാജീവ് നിതിന്റെ മുറിഞ്ഞ് കെട്ടിയ ഒരു കയ്യിൽ അമർത്തി പിടിച്ചിരിക്കുന്നു. വേദന കൊണ്ട് നിതിൻ അലറി കരയുന്നു. രാജീവ് അത് കണ്ട് അവന്റെ മുഖത്ത് നോക്കി ചിരിക്കാൻ തുടങ്ങി.
ഞാൻ ഓടിപ്പോയി രാജീവിന്റെ നെഞ്ചിലേക്ക് ചവിട്ടി. അവൻ കുറച്ച് പിന്നോട്ട് ആഞ്ഞു. ഞാൻ അവനെ കോളറിൽ പിടിച്ച് കരണം നോക്കി ഒന്ന് പൊട്ടിച്ചു. കരണം പൊട്ടിയതിനെ ശബ്ദം അവിടെ എങ്ങും പ്രതിധ്വനിച്ചു.
എടീ ………………..
രാജീവ് എന്നെ നോക്കി അലറി. അവന്റെ എന്റെ നേരെ ഓടി അടുത്തു. എന്റെ അടുത്ത് എത്തുന്നതിന്റെ ഒരു അടി മുമ്പ് മനുവിന്റെയും റോഷന്‍റെയും കാലുകൾ അവന്റെ നെഞ്ചില് പതിഞ്ഞു. അടി കൊണ്ട അവൻ ഒരു അളർച്ചയോടെ പുറകോട്ട് തെറിച്ച് പോയി.
അടികൊണ്ട് വീണു കിടന്ന അവനെ സഹായിക്കാൻ ആറോ ഏഴോ പേര് മാത്രം മുന്നോട്ട് വന്നു. നേരത്തെ അവനെ പ്രോത്സഹിച്ചവന്മാർ ഒക്കെ പേടിച്ച് പുറകോട്ട് മാറി. പിന്നെ മനുവും റോഷനും എല്ലാവരെയും നന്നായി പെരുമാറുന്നത് ആണ് കണ്ടത്.
രാജീവിന്റെ പിടിതത്തിന്റെ വേദന മാറിയിട്ടില്ല എന്ന് നിഥിന്റെ മുഖത്ത് നിന്ന് എനിക്ക് മനസ്സിലായി. അവന്റെ കയ്കൾ പിടിച്ച് ഞാൻ വാഷ് ചെയ്യാൻ കൊണ്ടുപോയി. കേട്ട് അഴിച്ചപ്പോൾ ഞാൻ കണ്ടത് മുറിയുടെ സൈഡ് എല്ലാം നീര് വച്ചിരിക്കുന്നത് ആണ്.
“‘ വേദന ഉണ്ടോ…’”
” മ്മ്…”