“” വാടാ… എനിക്ക് നന്നായി വിശക്കുന്നുണ്ട്.. നമ്മുക്ക് പുറത്ത് പോയി കഴിക്കാൻ ഞാൻ നീ വരുന്നതും നോക്കി നിക്കായിരുന്നു.. “”
“” എനിക്ക് വിശക്കാഞ്ഞിട്ടാ… “”
“” വാടാ….. ചെക്കാ… ഇപ്പൊ തന്നെ റൂമിൽ പോയിട്ടെന്തിനാ ആ സൂസന്റെ കേടാട്ടൽ ( ഷോ /പ്രഹസനം ) കാണാനോ.. വാ….””
ചേച്ചി എന്റെ കൈയും പിടിച്ചു വലിച്ചു നടന്നു.. രണ്ടടി നടന്നതും.. ചേച്ചി എന്റെ കൈകൾ വിട്ടു. ഞാൻ ഫ്രീ ആയതും ഞാൻ ചേച്ചിയുടെ അടുത്തുനിന്നു കുറച്ചു അകലത്തിൽ നടന്നു. ചേച്ചി അത് ശ്രെദ്ധിച്ചതും
“” ഞാൻ കുറച്ചേരായി നോക്കാ നീ എന്റെ അടുത്ത് നിന്ന് അകന്ന് നടക്കുന്നെ.. “”
“” ഒന്നുല്ല.. “”
“” ഓഹ്.. ഞാൻ അത് ചുമ്മാ.. പറഞ്ഞതാടാ.. ചെക്കാ… “”
“” ചേച്ചി മുന്നിൽ നടക്കട്ടെ എനിക്ക് വഴിയിൽ അറിയില്ലല്ലോ.. “”
“” എടാ.. അതാണ്… സ്ട്രീറ്റ് ഫുഡ് കിട്ടുന്ന തട്ടുകട. “”
ഞങ്ങള് അവിടെ എത്തി അയാളോട് രണ്ട് എഗ്ഗ് വിത്ത് ചിക്കൻ റോൾ ഓർഡർ ചെയ്തു.. അയാൾ അത് ഫ്രഷ് ആയ് ചൂടോടെ ഉണ്ടാക്കാൻ തുടങ്ങി. രണ്ട് റൊട്ടി ചൂടാക്കി വേറൊരു എണ്ണച്ചട്ടിയിൽ രണ്ട് (ഒരാൾക്ക് രണ്ട് എഗ്ഗ് വീതം ) മുട്ട പൊട്ടിച്ച് ഇട്ടു. അതിൽ ഈ റൊട്ടി ഇട്ട് മറച്ചിട്ട് അതിൽ ചൂടാക്കിയ എന്തൊക്കെയോ കാട്ടിവെച്ച ചിക്കൻ അതിലേക്ക് തട്ടി അത് റോൾ ചെയ്തു എടുത്തു.. ഒരു ബട്ടർ പേപ്പറിൽ ചുറ്റി അതിൽ അവരുടെ തരം സോസ് പോലുള്ള എന്തോ ഒഴിച്ച് തന്നു.. ചേച്ചി അത് വാങ്ങി കഴിച്ചു.. എനിക്ക് അയാൾ അതുപോലെ വേറെ ഒന്ന് ഉണ്ടാക്കി തന്നു.. അത് ഞാനും കഴിച്ച്.. ഇത് ഒന്നും കഴിച്ചാൽ തന്നെ വയർ ഫുള്ളായ പോലെയാ.. ഒന്നിന് വില വരുന്നതോ.. 60₹ രൂപയും.