“” പറയാൻ മാത്രല്ല. വേറൊരു കാര്യം എനിക്ക് വേണം “”
“” എന്താ.. “”
“” എനിക്ക് ഇപ്പൊ ഒന്ന് വലിക്കണം “”
“” ഇപ്പളോ.. “”
“” പിന്നെ വലിക്കുന്നതിന് എന്ത് സമയം.. നീ അടിടെന്ന് പറഞ്ഞ പോലെ ഞാൻ അഡിക്റ്റ് ആയി എനിക്ക് തരില്ല എന്നെങ്ങാനും പറഞ്ഞാൽ ഉണ്ടല്ലോ.. “”
“” എന്റെ കൈയിൽ ഇല്ല.. “”
“” നിന്റെ കൈയിൽ ഉണ്ട്.. ഞാൻ കണ്ടതാ നീ കടയിൽ നിന്ന് വാങ്ങുന്നെ.. പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ്….. താടാ… “”
“” ശരി ശരി ഒന്നോളൂ… പിന്നെ ചോദിക്കരുത്.. “”
“” ഇല്ല… ഒരാൾക്ക് ഒന്നല്ലേ എന്നല്ലേ.. “”
“” അത്… “”
“” ആണ്.. ആണ്.. “”
“” നിക്ക് ഞാൻ എല്ലാവരും ഒറങ്ങീലെ ഒന്ന് നോക്കട്ടെ.. “”
“” ശരത്ത് മൂഡായി കിടക്കടാ.. അശ്വതി നല്ല ഉറക്കാ.. “”
“” ഞാൻ പോയി നോക്കട്ടെ.. “”
ഞാൻ അവരുടെ റൂമിന്റെ വാതിൽ തുറന്ന്.. അപ്പോ അശ്വതി ചേച്ചി നല്ല ഉറക്കം.. ഒരു വലിയ പാവക്കുട്ടിനെ കെട്ടിപിടിച്ചു ഉറങ്ങുന്നു. ഞാൻ ചേച്ചി ഉറങ്ങുന്നതും നോക്കിനിന്നു.
“” ടാ.. വിനൂ…….. നീ അവള് ഉറങ്ങുന്നതും നോക്കി നിക്കാ.. വാ… “”
ഞാൻ രണ്ട് സിഗരറ്റ് എടുക്കാണ് വേണ്ടി താഴെത്തെ നിലയിലേക്ക് പോകാൻ നിന്നു. ഞാൻ മെല്ലെ മെയിൻ ഡോർ തുറന്നതും..
“” ടാ.. നീ ഇപ്പൊ അത് വാങ്ങാൻ പോവണോ.. “”
“” താഴെ.. ബാത്‌റൂമിന്റെ ഭാഗത്ത് ഒളിപ്പിച്ചു വച്ചതാ.. “”
“” എടാ.. അത് ക്ലീൻ ചെയ്യാൻ വരുന്ന ആക്ക കണ്ടാൽ കംപ്ലയിന്റ് ചെയ്യും… “”
“”അത് ഞാൻ തല്കാലത്തിന് വച്ചതാ..!! ഞാൻ അത് എടുത്തു കൊണ്ടരാം “”
“” വേണ്ട.. ഞാനും വരാം.. ഇവിടെ എവിടുന്ന് വലിക്കാനാ.. അവിടെ ആകുമ്പോൾ ഒരു പ്രൈവസി ഉണ്ടല്ലോ.. വാ.. “”