“” നീ.. അല്ലേ പറഞ്ഞത് നിനക്ക് വിശക്കുന്നില്ല. നീ.. തിന്നില്ലന്നൊക്കെ.. “”
“” നുണ പറയല്ലേ… ചേച്ചി… “”
“” അപ്പോ.. നീ നേരത്തെ പറഞ്ഞതോ.. “”
“” ഞാൻ പറഞ്ഞത് വിശക്കുന്നില്ലേ എന്നാണ്.. അല്ലാതെ ഇത് കഴിക്കുന്നില്ല എന്നല്ല… “”
“” വിശക്കുന്നില്ല എന്ന് പറഞ്ഞാൽ നിനക്കിപ്പോ വേണ്ടാന്ന് അല്ലേ.. “”
“” അല്ല… “”
“” അല്ലേ.. “”
“” ചേച്ചി ഒറ്റക്ക് തിന്ന് ബോറടിക്കണ്ടാന്ന് വിചാരിച്ചാ.. ഞാൻ ഇത് വാങ്ങി കഴിച്ചേ.. പിന്നെ ഇത് കയറ്റാൻ ഉള്ള കപ്പാസിറ്റി ഒക്കെ എന്റെ വയറ്റിനുണ്ട്.. “”
“” ഹ.. ഹ.. ഹ…. തിന്നുമ്പോ ബോറടിക്കേ.. “”
“” മ്മ്… തിന്നുമ്പോ.. ചിരിക്കല്ലേ… തരിപ്പിൽ പോകും “”
“” ഓ.. ഞാൻ നോക്കിക്കോളാം… “”
അങ്ങനെ ഞാനും ചേച്ചിയും അത് കഴിച്ച്.. പൈസ ഓൺലൈൻ വഴിയിൽ സെൻഡ് ചെയ്തു കൊടുത്ത് തിരിച്ചു റൂമിലേക്ക് വന്നു.. റൂമിലേക്ക് കയറാൻ തുടങ്ങിയതും ശരത്തേട്ടൻ ഓട്ടോയിൽ വന്നിറങ്ങി..
ശരത്ത് : “” അല്ല നിങ്ങള് എവിടെന്നാ.. വരുന്നേ.. “”
അശ്വതി : “” ആ.. ഞങ്ങൾ ആ കൊൽക്കത്ത എഗ്ഗ് റോൾ കിട്ടില്ലേ അവിടേക്ക് പോയതാ.. “”
ശരത്ത് : “” നമ്മളെന്നും കൂട്ടാതെ പോയി അല്ലേ.. “”
“” അത്…. “” ഞാൻപറയുന്നിടയിൽ ചേച്ചി കേറി പറഞ്ഞു..
അശ്വതി : “” അത്… ഇവൻ വിശക്കുന്നു പറഞ്ഞു.. പിന്നെ അവന് എഗ്ഗും ചിക്കനും കൂടിയുള്ള റോൾ ഇല്ലേ.. അത് തിന്നാൽ പൂതി ഉണ്ടെന്ന് പറഞ്ഞു.. അപ്പോ.. ഞാനും പോയി തിന്നു.. “”
“” ഏ.. “”… ചേച്ചി എന്റെ കൈയിൽ പിടിച്ച് എന്നെ നോക്കി ഒന്നും പറയല്ലെന്നു കണ്ണ് കൊണ്ട് കാണിച്ചു.!! ഞാൻ പിന്നെ.. അതിനെ പറ്റി ഒന്നും പറയാൻ പോയില്ല..