ബാംഗ്ലൂർ ഡേയ്സ് 03 [Spider boy]

Posted by

ശരത്ത് : “” അല്ല നിങ്ങള് സൂസനെ…..   ആ… അവള് അത് കഴിക്കില്ല അല്ലേ.. “”

“” അതെന്താ കഴിക്കാത്തെ.. “”

ശരത്ത് : “” ഒരു ദിവസം അവളും അഞ്‌ജലിയും കൂടി പോയി അത് കഴിച്ചു.. അത് അവൾക്ക് വയറ്റിൽ പറ്റിയില്ല… ഫുഡ്‌പോയിസം പിടിച്ചു. അതിന് ശേഷം അവളത് കഴിച്ചിട്ടില്ല… ബാക്കി ഉള്ളോരൊക്കെ കഴിക്കും.. “”

ശരത്തേട്ടൻ എന്റെ കൈയിൽ നിന്ന് വണ്ടിയുടെ ചാവി വാങ്ങി.. ഒരു ഫ്രണ്ട്നെ കാണാൻ എന്ന് പറഞ്ഞു പോയി.. ഞാനും ചേച്ചിയും മുകളിലേക്ക് കയറി പോയി… പോകുന്ന പോക്കിൽ ഞാൻ കാര്യം തുറക്കി..

“” അല്ല ചേച്ചി എന്തിനാ കള്ളം പറഞ്ഞേ.. “”

“” അതോ.. അത് ഞാനാണ് നിന്നെ വിളിച്ചോണ്ട് പോയെന്ന് പറഞ്ഞാൽ.. നമ്മൾ അവനെ കൂട്ടാതെ പോയതിന് അവൻ ഓരോന്ന് പറയും.. ഞാൻ വന്നിട്ട് പോയാൽ പോയ പോരെന്നും. അങ്ങനെ ഒക്കെ പറയും.. നീ വരുന്നതിനു മുന്നെ അവനും ഞാനും കൂടെയാ പോയീന്നെ… അപ്പോൾ അവനെ കൂട്ടാതെ പോയാൽ… ..
അതാ.. ഞാൻ നിന്റെ പേര് പറഞ്ഞേ.. അതാവുമ്പോ.. അവനൊന്നും പറയാൻ കാണില്ല.. “”

“” ചേച്ചി ഒരു വല്ലാത്ത സാധനം തന്നെ.. “”

“” സാധനോ… അതെന്താടാ… “”

“” ചേച്ചി ഒരു സംഭവം താന്നെന്ന് മനസിലായോ.. “”

“” മ്മ്… മനസിലായി മനസിലായി.. “”

ഞാൻ റൂമിലോട്ട് കയറാതെ മുകളിലേക്ക് തന്നെ സ്റ്റെപ് കേറാൻ തുടങ്ങി. അത് കണ്ട് ചേച്ചി എന്നെ നോക്കി കൊണ്ട്..

“” നീ ഇത് എങ്ങട്ടാടാ പോണേ… “”

“” ഞാൻ രാവിലെ ഡ്രെസ്സ് അലക്കി ഇട്ടിരുന്നു.. അത് എടുക്കാൻ… “”

“” ആ… എന്റെയും ഉണ്ട്. ഞാനും വരാം.. “”

“” എടാ.. നീ ക്ലിപ് ഇട്ടിട്ടില്ലേ.. ഇല്ലെങ്കിൽ അത് നോക്കണ്ട “”

Leave a Reply

Your email address will not be published. Required fields are marked *