“” എടാ… “”
“” പറ സൂസി.. “”
“” ഞാനും അവനും ആയി പിണങ്ങിയടാ.. “”
“” ആര് നിന്റെ ബോയ്ഫ്രണ്ട് ആയിട്ടോ.. “”
“” മ്മ്… “”
“” എന്താ കാര്യം.. “”
“” കാര്യം ഈ റൂമിലെന്നല്ല ആരോടും പറയില്ല.. പക്ഷെ ഞാൻ നിന്നോട് എല്ലാം പറയാം ഒന്നും മറച്ചു വെക്കുന്നില്ല.. എനിക്ക് നിന്നെ അത്രക്ക് കാര്യാ.. “”
“” അയ്യോ.. നീ ഇവിടെ വന്നപ്പോ മുതൽ ഉള്ള ആളുകളോട് പറയാത്ത കാര്യം ഇന്നലെ വന്ന എന്നോട് പറയുന്നതെന്തിനാ.. “”
“” ഞാൻ പറഞ്ഞില്ലേ.. എനിക്ക് നിന്നെ ഇവിടെ ഉള്ളോരേ കാട്ടി വിശ്വാസം ആണെന്ന്.. അതുമല്ല ഞാൻ ഇവിടെ വന്നത് എന്റെ വൈബ് ഒരു പയ്യനോ പെണ്ണോ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ്. ഒരു പെണ്ണിനെ കിട്ടി. “”
“” ആര് അശ്വതി ചേച്ചിയോ.. “”
“” ശ്ശെ.. അവളെ ആർക്ക് വേണം. അവൾക്ക് ആകനെ തൊലി വെളുപ്പ് മാത്രോള്ളൂ.. അവളൊരു തൊട്ടാവാടി ആണെടാ.. നീ അവളോട് അല്ലേൽ അവള് നിന്നോട് ദേഷ്യത്തിൽ സംസാരിക്കുന്നു അപ്പോ നീ ഒന്നു കടുപ്പത്തിൽ ദേഷ്യപ്പെട്ട് പറഞ്ഞോക്ക് അപ്പോ നിക്കും അവളുടെ വർത്താനം.. പിന്നെ അങ്ങോട്ട് മുങ്ങേടെ പോലെ ഇങ്ങനെ ഇരിക്കും “”
“” അത് വിട്… സൂസ്… പിന്നെ ആരാ ആള്… “”
“” അഞ്ജലി ചേച്ചി.. “”
“” ങേ.. ആണുങ്ങളെ എടാ പോടന്നും അഞ്ജലിനെ ചേച്ചീന്നും ആണോ സൂസ് വിളിക്കാ.. “”
“” ഞാനും വന്നപ്പോ അങ്ങനെ വിളിച്ചേ.. പിന്നെ അത് തുടർന്ന്…!! അതല്ലല്ലോ കാര്യം.. എന്റെ ഒരു വൈബ് അറിയുന്ന ആളാ അഞ്ജലി ചേച്ചി.. എന്റെ മനസ്സിലുള്ള എല്ലാ രഹസ്യങ്ങളും ഞാനും ചേച്ചിയോട് പറയും എന്തും..നീ ഇപ്പൊ മനസ്സിൽ വിചാരിച്ചുണ്ടാവും അതൊക്കെ ഞാൻ ചേച്ചിയോട് തുറന്ന് പറയും.. ചേച്ചിയും അങ്ങനെ തന്നെ.., ഞാനും ചേച്ചിയും തമ്മിൽ അങ്ങനൊരു ബന്ധം ആണ്.. “”