എൽ ഡൊറാഡോ 8 [സാത്യകി]

Posted by

ഒതുക്കത്തിൽ അങ്ങനെ ഒരു പണി തന്നിട്ട് രേഷ്മ പോയി

 

‘എന്താടാ സ്കൂളിൽ പോകാത്തത്..? എന്തേലും പ്രശ്നം ഉണ്ടോ..?

ചേച്ചി ചോദിച്ചു

ശിവയോട് എനിക്ക് എല്ലാം പറയേണ്ടി വന്നു

 

‘നീ ആരുവാ.. ഒന്ന് പറഞ്ഞാൽ രണ്ടാമത് പോയി പിള്ളേരെ തല്ലാൻ…?

ശിവ എന്നോട് തട്ടി കയറി.

 

‘നീയല്ലേ എന്നോട് പറഞ്ഞത് ഇങ്ങോട്ട് എങ്ങനെ വരുന്നോ അങ്ങനെ തിരിച്ചു വേണമെന്ന്..?

ഞാൻ തിരിച്ചു ചോദിച്ചു

 

‘അത് ഇപ്പൊ എന്റെ തലയിൽ ആയി..’

ശിവ പറഞ്ഞു

 

‘വേണ്ട എന്റെ തലയിൽ തന്നെ ഇരുന്നോട്ടെ..’

ഞാൻ പറഞ്ഞു

 

‘നിന്റെ തല..’

ശിവ എനിക്കൊരു കിഴുക്ക് വച്ചു തന്നു

‘നാളെ മര്യാദക്ക് സ്കൂളിൽ പൊക്കോണം. ക്ലാസ്സ്‌ കട്ട് ചെയ്തു നടക്കാൻ ഒന്നും പറ്റില്ല. ചിറ്റ ഇതൊക്കെ അറിഞ്ഞാൽ എന്ത് വിഷമം ആകും…?

 

‘പോയാലും എന്നെ ഇറക്കി വിടും..’

ഞാൻ പറഞ്ഞു.

 

‘ഞാൻ ചിറ്റയോട് പറയാം..’

ശിവ എനിക്ക് വാക്ക് തന്നു

 

‘വേണ്ട. എന്നാൽ എനിക്ക് ആദ്യമേ പറഞ്ഞൂടായിരുന്നോ..?

ഞാൻ പറഞ്ഞു

 

‘ചിറ്റ നിന്നേ ഒന്നും പറയില്ല. അത് പോലെ ഞാൻ കാര്യം റെഡി ആക്കിക്കോളാം..’

ശിവ പറഞ്ഞു

 

‘വേണ്ട. അത് വേണ്ട..’

ഞാൻ പറഞ്ഞു

 

‘അതെന്നാ വേണ്ടാത്തത്…?

ശിവ ദേഷ്യത്തിൽ ചോദിച്ചു

 

‘ഞാൻ പിന്നെയും വഴക്കിൽ പോയി പെട്ടെന്നറിഞ്ഞാൽ അമ്മ എന്താകും എന്ന് പറ്റി കരുതുക. എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് അബദ്ധം ആയെന്നൊക്കെ അമ്മേം ചേച്ചിയും കരുതില്ലേ..?

ഞാൻ വിഷമത്തോടെ പറഞ്ഞു

 

‘എഡാ അങ്ങനെ ഒന്നും ഇല്ലാതെ ഞാൻ നോക്കിക്കോളാം..’

Leave a Reply

Your email address will not be published. Required fields are marked *