ഇത്തവണ വശ്യമായാണ് ശിവാനി ചിരിച്ചത്..
“നീയെന്താ ഇവിടെ കൂൾബാറ് നടത്തുന്നുണ്ടോ… ?”..
“ കൂൾബാറൊന്നും നടത്തുന്നില്ല… എന്നാലും ഏട്ടന് വേണ്ട വെള്ളം ഞാൻ തരാം…”..
ഇപ്പോൾ അമ്പരന്നത് മോഹനാണ്..തന്റെ കൺമുമ്പിലേക്ക് പോലും വരാതെ ദൂരെ നിന്ന് പേടിയോടെ നോക്കിയ പെണ്ണാണ്.. ഇപ്പോൾ താൻ കിടക്കുന്ന റൂമിലേക്ക് വന്നെന്ന് മാത്രമല്ല,ധൈര്യത്തോടെ സംസാരിക്കുകയും ചെയ്യുന്നു..
“ എന്നാ ഒരു ആപ്പിൾ ജ്യൂസെടുക്ക്…”..
“അയ്യോ… ആപ്പിളില്ല ചേട്ടാ…”..
“നീയെന്താടീ ആളെ കളിയാക്കുന്നോ…?”..
മോഹൻ ദേഷ്യത്തോടെ മുരണ്ടു..
അവളുടെ സംസാരം തന്നെ അവന് പിടിച്ചിട്ടില്ല..
“ഏട്ടന്റെ അനിയൻ പിശുക്കനല്ലേ… ആപ്പിളൊന്നും കൊണ്ടുവരാറില്ല…”..
ഇവൾക്കെന്ത് പറ്റിയെന്നാണ് മോഹൻ ചിന്തിച്ചത്..തന്നോടിന്ന് വരെ ഇവൾ നേരെ നിന്ന് സംസാരിച്ചിട്ടില്ല.. തന്റെ സ്വഭാവം വ്യക്തമായി മനസിലായിട്ടും, ഈ വീട്ടിൽ മറ്റാരുമില്ലെന്ന് അറിഞ്ഞിട്ടും ഇവളെന്തിനാണ് തന്റെ മുറിയിലേക്ക് വന്നത്..?.
അവളുടെ സംസാരത്തിലും പെരുമാറ്റത്തിലും പേടിയില്ലെന്ന് മാത്രമല്ല,മറ്റെന്തോ ഉണ്ട്താനും..
“ഏട്ടന് വേറെന്ത് വെള്ളാ വേണ്ടേ… ?”..
അതിലൊരു കൊഞ്ചലില്ലേന്ന് പോലും മോഹന് തോന്നി..
“നീയൊരു ഉപ്പിട്ട നാരങ്ങ വെള്ളമെടുക്ക്…”..