മുറിയിലെത്തുമ്പോ മോഹൻ അട്ടത്തേക്കും നോക്കി മലർന്ന് കിടക്കുകയാണ്.. ശിവാനി വരുന്നത് കണ്ട് അവൻ രൂക്ഷമായി നോക്കി..
“ഇതാ ചേട്ടാ ആപ്പിൾ ജ്യൂസ്… “..
ഗ്ലാസ് അവന് നേരെ നീട്ടിക്കൊണ്ട് ശിവാനി മധുരമായ ശബ്ദത്തിൽ പറഞ്ഞു.. മോഹൻ ബെഡിൽ എണീറ്റിരുന്ന് അവളെയൊന്ന് നോക്കി..
നേരത്തെ പറഞ്ഞു ആപ്പിളില്ലെന്ന്.. ഇപ്പോ ആപ്പിൾ ജ്യൂസുമായി വന്നിരിക്കുന്നു..
ശരിക്കും എന്താ ഇവളുടെ പ്രശ്നം..?.
“നീയല്ലേ ആപ്പിളില്ലെന്ന് പറഞ്ഞത്… ?. ഇപ്പോ എവിടന്ന് കിട്ടി… ?..
നീ മരത്തിൽ നിന്ന് പറിച്ചോ… ?”..
അവൾ തന്നെ കളിപ്പിക്കുന്നത് ഇഷ്ടപ്പെടാതെ മോഹൻ മുരണ്ടു..
“ ഞാൻ ഏട്ടനെ പറ്റിച്ചതല്ലേ…
ആപ്പിളൊക്കെ ഇവിടെ
ഉണ്ടായിരുന്നു… “..
മോഹന് അൽഭുതം അടക്കാനായില്ല..
ഇവൾക്കിതെന്ത് പറ്റി… ?.
ഒരു ഭാര്യ ഭർത്താവിനോട് പെരുമാറും പോലെയാണ് തന്നോട് പെരുമാറുന്നത്..തന്റെ വീരകൃത്യങ്ങളൊക്കെ ഇവൾക്കറിയാലോ.. പിന്നെന്താ ഇങ്ങനെ..?.
ഏതോ സിനിമയിൽ പറയുമ്പോലെ തന്റെ ദൃഷ്ടി പതിഞ്ഞാ പെണ്ണുങ്ങൾ പിഴച്ചൂന്ന് കരുതുന്നവരാണ് നാട്ടുകാർ.. അത് ശരിയുമാണ്.. അതിവൾക്കുമറിയാം.. തന്റെ മുന്നിൽ പേടിയോടെയല്ലാതെ നിന്നിട്ടില്ലാത്ത പെണ്ണാണ് ഒരു കൂസലുമില്ലാതെ നിൽക്കുന്നതും സംസാരിക്കുന്നതും..
എന്താണിതിനർത്ഥം..?..
“ ഇന്നാ… കുടിക്ക്…”..
ജ്യൂസ് ഗ്ലാസ് അവന് നീട്ടിക്കൊണ്ട് ശിവാനി പറഞ്ഞു.. മോഹൻ ഒന്നും മിണ്ടാതെ അത് വാങ്ങി ഒറ്റവലിക്ക് കുടിച്ച് തീർത്തു..