ദേശീയപാതയിലൂടെ വണ്ടി നീങ്ങുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. ഡിസ്പ്ലേയിൽ ‘മണി’ എന്ന പേര് തെളിഞ്ഞു.
”പറയൂ മണി,” ഞാൻ ഫോൺ എടുത്തു.
”അച്ചായാ… എവിടെയാ? കൊച്ചിയിലെ പണിയെല്ലാം കഴിഞ്ഞോ?” മണിയുടെ ശബ്ദത്തിൽ ആവേശം.
”കഴിഞ്ഞു… ഇപ്പോൾ തൃശ്ശൂർക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എന്താ കാര്യം?”
”അച്ചായാ… ഒരു സന്തോഷവാർത്തയുണ്ട്. അടുത്ത ആഴ്ചത്തേക്ക് പുതിയൊരു മോഡൽ വന്നിട്ടുണ്ട്. മുമ്പ് കണ്ടവരേക്കാൾ ഒക്കെ ഒരു പടി മുന്നിലാണെന്നാണ് കേൾക്കുന്നത്. അച്ചായനെ തന്നെ വേണമെന്ന് അവർക്ക് നിർബന്ധം. അടുത്ത ആഴ്ച ഫ്രീ ആയിരിക്കുമോ?”
ഞാൻ ഒരു നിമിഷം ആലോചിച്ചു.
ഹൻസുബിയിൽ നിന്ന് കിട്ടിയ ആവേശം ഇപ്പോഴും ഉള്ളിൽ തിളച്ചു നിൽക്കുന്നു. “ശരി മണി, നീ അവരോട് ഓക്കേ പറഞ്ഞോ. അടുത്ത ആഴ്ച ഞാൻ വരാം.”
ആ മോഡൽ ആരാണെന്നോ എങ്ങനെയുള്ള ആളാണെന്നോ ഞാൻ ചോദിച്ചില്ല. മണിയും അത് രഹസ്യമായി തന്നെ വെച്ചു. പുതിയൊരു വേട്ടയ്ക്കുള്ള തയ്യാറെടുപ്പിലെന്നപോലെ എന്റെ വണ്ടി തൃശ്ശൂരിലെ പച്ചപ്പിലേക്ക് കുതിച്ചു കയറി. കൊച്ചിയിലെ ആ രാത്രിയും ഹൻസുബിയും എന്റെ ക്യാമറയിലെ ചിപ്പിലും മനസ്സിലും ഒരു മനോഹരമായ ഓർമ്മയായി മാറി. അച്ചായന്റെ യാത്ര തുടരുകയാണ്… പുതിയൊരു ലൊക്കേഷനിലേക്ക്, പുതിയൊരു മോഡലിലേക്ക്.
ഹൻസുബി എന്ന അധ്യായം ഇവിടെ അവസാനിക്കുന്നു.
ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു. അടുത്ത ആഴ്ച വരാനിരിക്കുന്ന ആ പുതിയ മോഡലിനെക്കുറിച്ചുള്ള കഥ തുടങ്ങാൻ ഉടനെ ശ്രമിക്കാം. മോഡൽ ആരെന്ന് തീരുമാനിച്ചിട്ടില്ല.
നിങ്ങളുടെ മനസ്സിൽ ആരെങ്കിലും ഉണ്ട് എങ്കിൽ കമെന്റ് ചെയ്യൂ..ഒപ്പം അഭിപ്രായം കൂടെ പറയു.