ജെയിൻ 2 [AKH]

Posted by

ഇത്തിരി ഗംഭീരം നിറഞ്ഞ ശബ്‍ദത്തിൽ പ്രവി ഹലോ പറഞ്ഞു….

“”ഹലോ…. നാഷണൽ ടൈംസ് ന്റെ ഓഫീസ് അല്ലെ…. പ്രവിയെ ഒന്നു കിട്ടുമോ … “””

അപ്പുറത്ത് നിന്നും ഒരു കിളിനാദം……

“”ഹലോ …. പ്രവിയാ സംസാരിക്കുന്നെ….. ആരാ ഇത് …. “””

പ്രവി പറഞ്ഞു….

“”ഓഹ് … മാഷായിരുന്നോ….. “”

കിളിനാദം മൊഴിഞ്ഞു …..

അതുകേട്ടപ്പോൾ തന്നെ പ്രവിയുടെ മനസ്സ് ഉണർന്നു… പ്രവി അറിയാതെ തന്നെ പ്രവിയുടെ വായിൽനിന്നും “”ജെയിൻ “”എന്ന പേര് ഉച്ചരിച്ചു….

“”ജെയിൻ…. താനായിരുന്നോ….. “””

പ്രവി സന്തോഷം മറച്ചുവെക്കാതെ ചോദിച്ചു…

“”അതെ മാഷേ….വെറുതെ ഇരുന്നപ്പോൾ മാഷേ ഒന്നു വിളിക്കാൻ തോന്നി …. “””

“”ഉം…. ഞാൻ ജെയിനെ വിളിക്കാൻ തുടങ്ങുക ആയിരുന്നു …..”””

“”ഓഹ്.. റീയേലി…. “””

“”യാ…. ഡയറക്ടറി എടുത്തു നമ്പർ കണ്ടുപിടിച്ചു അവിടേക്ക് ഡെയിൽ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഇവിടേക്ക് തന്റെ കോൾ വന്നത് .. “””

“”അതാണ് ജെയിൻ …. മാഷ് മനസ്സിൽ കാണുമ്പോൾ ഞാൻ അതു മാനത്ത് കാണും ….. “””

“”ഉം… അതെ അതെ …. ”
പ്രവി ചിരിച്ചോണ്ട് പറഞ്ഞു….

“”അല്ല … മാഷെന്താ എന്നെ വിളിക്കാൻ നോക്കിയത്…. “””

“”അതോ…. അതു പിന്നെ…. ചുമ്മാ ഇരുന്നപ്പോൾ…. പിന്നെ തന്റെ കത്തുകൾ കണ്ടപ്പോൾ …..അല്ല പിന്നെ താൻ അന്ന് പോയിട്ട് പിന്നെ ഒരു വിവരവും അറിഞ്ഞില്ലല്ലോ ………..പിന്നെ അന്ന് എങ്ങനെ ഉണ്ടായിരുന്നു…. യാത്രയൊക്കെ സുഖമായിരുന്നോ….. “””

“”ഉം…. കുറച്ചു വൈകി എന്നാലും സുഖമായി എത്തി…. “”

“”എങ്ങനെ പോകുന്നു മാഷേ ജോലിയും എഴുത്തുമെല്ലാം…. “””

“”എല്ലാം സാധാരണ പോലെ പോകുന്നു ജെയിൻ….പിന്നെ അവിടത്തെ വിശേഷങ്ങൾ ഒക്കെ …
ഫെർണാണ്ടസ് സാർ ഒക്കെ സുഖായിരിക്കുന്നില്ലേ …. “””

“”അതെ മാഷേ എല്ലാവരും സുഖായിരിക്കുന്നു…. “””

“”ഉം … ഇനി എന്നാ ജെയിൻ ഇങ്ങോട്ടേക്ക് ഒക്കെ ഇറങ്ങാ…. “”

“”വരാം മാഷേ …. ഒഴിവു കിട്ടുമ്പോൾ ഇറങ്ങാം…. “””

Leave a Reply

Your email address will not be published. Required fields are marked *