ജെയിൻ 2 [AKH]

Posted by

കപ്പ് അവളുടെ കൈയിൽ നിന്നും വാങ്ങിയിട്ടും അവളെ നോക്കി ആരാണെന്നുള്ള ആലോചനയിൽ നിൽക്കുന്ന പ്രവിയോട് അവൾ പറഞ്ഞു…..

അതു കേട്ടപ്പോൾ പ്രവി അവളുടെ വാക്കുകൾ അനുസരിച്ചു…

പ്രവി പതിയെ ഊതി ഊതി ചായ കുടിക്കുന്നത് ഇടകണ്ണാലെ നോക്കികൊണ്ട്‌ അവളും ഒരു കപ്പിൽ ചായ കുടിക്കാൻ ആരംഭിച്ചു….

“”അല്ല കുട്ടി ആരാണെന്നു പറഞ്ഞില്ല….”””

ചായകുടിക്കുന്നതിനിടയിൽ പ്രവി ചോദിച്ചു…

അതിനു ഉത്തരം എന്നനിലയിൽ ഒരു പുഞ്ചിരി ആയിരുന്നു അവളുടെ ചുണ്ടുകളിൽ വിരിഞ്ഞത് …..

“”ചിരിക്കാതെ കാര്യം പറയടോ …. “”

അവളുടെ ആ പുഞ്ചിരി സ്വികരിച്ചുകൊണ്ട് അവളുടെ നേരെ ചെറു പുഞ്ചരിയാൽ അവൻ ചോദിച്ചു …

“”ഹഹ … അപ്പോ എന്നെ ശെരിക്കും മനസിലായില്ല….. “””

അവൾ ചെറു ചിരിയോടെ പറഞ്ഞു….

“”ഇല്ല… “””

“”ഓഹ് .. അപ്പോ എന്നെ ഓർമയില്ല … “”

അവൻ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി…

“”ആ … എങ്ങനെ ഓർമയുണ്ടാവാനാ…. നമ്മൾ തമ്മിൽ കാണുന്നത് ഇതു ആദ്യം അല്ലെ ….. “””

അവൾ പുഞ്ചിരി പൊഴിച്ചൊണ്ട് പറഞ്ഞു…

അതു കേട്ടപ്പോൾ പ്രവി ഒന്നും പിടികിട്ടാതെ നിന്നു…..

“”എന്താ മാഷേ ഇങ്ങനെ നിൽക്കുന്നത് ….. “””

“”അതു പിന്നെ താൻ …. “””

പ്രവി പറഞ്ഞു പൂർത്തിയാകുന്നതിനു മുന്നേ…

“”മാഷേ നമ്മൾ തമ്മിൽ നേരിൽ കണ്ടിട്ടില്ല എന്നെ ഒള്ളു …. മാഷ്ക്ക് എന്നെ നന്നായി അറിയാം…. ഒന്ന് ഓർത്തു നോക്കിയേ…. “””

“”അതെ …. തനെ കണ്ടപ്പോൾ മുതൽ പതിറ്റാണ്ടുകളുടെ പരിചയം ഉള്ള പോലെ ….. പക്ഷെ എങ്ങനെയാണെന്നു പരിചയം എന്ന് എനിക്ക് അറിയില്ല…… “””

“”ഓർത്തു നോക്ക് മാഷേ…. “””

“”ഈ മാഷേ വിളി…… എവിടെയോ കേട്ടപോലെ …… “””

“”ഹഹ …. ഭാഗ്യം …. ആ വിളിയെങ്കിലും ഓർമയുണ്ടല്ലോ …..””

അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു….

അവളുടെ പുഞ്ചിരിച്ചമുഖത്തു ഒന്നും കൂടി നോക്കിയിട്ട് പ്രവി കണ്ണുകൾ പതിയെ അടച്ചു …. പ്രവിയുടെ മനസ്സ് “”മാഷേ “”എന്നുള്ള വിളിയുടെ ഉടമയെ തേടി ഇറങ്ങി… മൂന്നാല് നിമിഷങ്ങൾ കൊഴിഞ്ഞു വീണു …. പ്രവിയുടെ ചുണ്ടുകളിൽ പുഞ്ചിരിവിടർന്നു …..
അതോടൊപ്പം പ്രവിയുടെ മിഴികൾ പതിയെ തുറന്നു ….

“”””ജെയിൻ “”””

Leave a Reply

Your email address will not be published. Required fields are marked *