മസാജ് തെറാപ്പിസ്റ്റ് 1 [Eros – God of Lust]

Posted by

 

ആന്റി വിശദീകരിച്ചത് കേട്ട് ഞാനൊന്ന് മിഴിച്ചു നിന്നു. പക്ഷേ ആന്റി എന്റെ അഭിനയം കയ്യോടെ പൊക്കി.

 

“ദേ, ജിനു, ഇതൊന്നും അറിയാത്ത പോലെ നി അഭിനയിക്കരുത്.” ചെറു ചിരിയോടെ ആന്റി പറഞ്ഞതും ഞാൻ തല ചൊറിഞ്ഞു.

 

അപ്പോ ആന്റി തുടർന്നു, “അതുകാരണം ഒറ്റ ദിവസത്തിൽ കിട്ടേണ്ട ലാഭം നാല് ദിവസമായിട്ടാണ് നിനക്ക് കിട്ടുന്നത്. അങ്ങനെ വച്ചാൽ എല്ലാ നാല്‌ ദിവസം കൂടുമ്പോഴും മൂന്ന്‌ ദിവസങ്ങൾ വെറുതെ വേസ്റ്റായി പോകുന്നു. അതുകൂടാതെ ക്ലൈന്റ്സും പരാതി പറയാൻ തുടങ്ങിയിരിക്കുന്നു…”

 

“എന്തു പരാതി?”

 

“തത്‌ക്ഷണ മസാജിനായി അപ്പോയിന്റ്മെന്റ് എടുക്കാൻ വിളിച്ചാല്‍ പോലും രണ്ടും മൂന്നും ദിവസത്തേയ്ക്ക് കാത്തിരിക്കേണ്ടി വരുന്നുവെന്നാണ് പലരുടെയും പരാതി. ഇത്രക്ക് പ്രശസ്തമായ മസാജ് സെന്റര്‍ ഉണ്ടായിട്ടും കൂടി സ്റ്റാഫ്സിനെ എന്തുകൊണ്ട്‌ കൂട്ടുന്നില്ലെന്ന് പലരും എന്നോട് ചോദിക്കുന്നു.” ആന്റി വ്യക്തമാക്കി.

 

ആന്റി പറഞ്ഞത് പോലെ ഈ കാര്യങ്ങളൊക്കെ എനിക്കും അറിയാമായിരുന്നു. പക്ഷേ എല്ലാം നോക്കി നടത്തുന്നത്‌ കൊണ്ട്‌ അതിന്റേതായ തിരക്കിൽ പെട്ടുപോയി പല കാര്യങ്ങളും ഞാൻ ശ്രദ്ധിക്കാതെ വിട്ടുപോകുന്നു എന്നതാണ് ഒരു കാരണം. പിന്നെ, ഇപ്പൊ കിട്ടുന്നത് തന്നെ മതി എന്നത് കൊണ്ടുമാണ് ഞാൻ അത്ര കാര്യമാക്കാതെ വിട്ടത് എന്നത് രണ്ടാമത്തെ കാരണം.

 

ഇപ്പോള്‍തന്നെ ദിവസവും നല്ല ലാഭമാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. പിന്നെ യോഗ സെന്ററിൽ നിന്നും കിട്ടുന്ന മാസ ലാഭം വേറെയും. അതുകൂടാതെ കളരി ക്ലാസ്, ആയുർവേദത്തിൽ നിന്നും കിട്ടുന്നത്, ഇടക്കിടക്ക് ഞാൻ തറവാട് വൈദ്യശാലയിൽ ചെന്ന് സഹായിക്കുമ്പോ കിട്ടുന്ന ശമ്പളം, ഔഷധങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന ലാഭം… അങ്ങനെ എല്ലാം കൊണ്ടും എനിക്ക് പല വഴികളില്‍ നിന്നും കിട്ടുന്നത് തന്നെ മതിയായ പോലെയാണ് ഇതുവരെ തോന്നിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *