ആ സമയത്ത് ഇന്നലെ മുറിച്ച ചക്കയുടെ ബാലൻസ് തിന്നുവായിരുന്നു അച്ചു അപ്പോൾ..!
അച്ചു : ഹലോ …ഭായ്..!🖐
കിച്ചുവിനെ കണ്ട മാത്രയിൽ അച്ചു ഉറക്കെ വിളിച്ച് പറഞ്ഞു..!
കിച്ചു : ഭായ് നിൻ്റെ.. അ..
നീരജ് കിച്ചുവിൻ്റെ വാ പെട്ടെന്ന് മൂടി..!
നീരജ് : നി ഇപ്പൊ അവളുടെ അപ്പനെ വിളിച്ചാ..! അവള് നിൻ്റെ അപ്പൻ്റെ അപ്പനെ വരെ വിളിക്കും..! ദയവ് ചെയ്ത് മിണ്ടാതെ ഇരുന്നോ..!😀
നീരജ് പറഞ്ഞത് കൊണ്ട് മാത്രം കിച്ചു മിണ്ടാതെ ഇരുന്നു..!
നീരജ് : അച്ചു മിണ്ടാതെ ഇരി..🤫
നീരജ് അച്ചുവിന് നോക്കി പറഞ്ഞു..!
അച്ചു : നി പോടാ..😼
കേൾക്കണ്ടതൊക്കെ കേട്ടപ്പോ നീരജ് കിച്ചുവിനെയും കൊണ്ട് പറമ്പിലേക്ക് നടന്നു..!
നീരജ് : അവളെ പറഞ്ഞിട്ടും കാര്യം ഇല്ലാടാ..! മൊത്തത്തിലിപ്പൊ നിന്നെ കാണാൻ ഒരു ഭായ് ടച്ച് ഒക്കെ ഉണ്ട്..😹
കിച്ചുവിനെ അടിമുടി നോക്കി കൊണ്ട് നീരജ് പറഞ്ഞു..!
കിച്ചു : 😏
നീരജ് : ശെരി ..എന്നാ പിന്നെ കിച്ചു ഭായ് പണി തുടങ്ങിക്കോ..! ഈ കാണുന്ന തെങ്ങ് മൊത്തം കയറി ഇറങ്ങാൻ ഉള്ളതാണ്..🤓
പറമ്പിലെ തെങ്ങുകളെ ചൂണ്ടിക്കൊണ്ട് നീരജ് പറഞ്ഞു..!
കിച്ചു : ഇത് മൊത്തം ഞാൻ കയറണോ..?👀
നീരജ് : വേണ്ട..ആദ്യത്തെ രണ്ടെണ്ണം നി കേറ്..! ബാക്കി കയറാൻ ഞാൻ വെളിയിൽ നിന്ന് വേറെ ആളെ കൊണ്ട് വരാ..!