നീരജ് : പിന്നെ..?
കിച്ചു : അവർക്ക് എല്ലാർക്കും കുടിക്കാൻ കരിക്ക് വെട്ടി കൊടുക്കാൻ പറഞ്ഞു..!
നീരജ് : ആര് അവളോ..?🤨
കിച്ചു : തോക്കിൽ കേറി വെടിവെക്കല്ലണ്ണാ..ഞാൻ പറയട്ടെ..😕
കിച്ചു പറയാൻ പോകുന്നതെന്താണെന്ന് കേൾക്കാനായി നീരജ് അക്ഷമനായി നിന്നു..!
കിച്ചു : നിങ്ങടെ മൊതലാളി ഇല്ലേ..,ഇവിടത്തെ ആ വലിയമ്മ..! അവര് പറഞ്ഞു എല്ലാർക്കും കരിക്ക് വെട്ടിക്കൊടുക്കാൻ ..! ഞാനവര് പറഞ്ഞതുപോലെ എല്ലാർക്കും കരിക്ക് വെട്ടി കൊടുത്തു..! അപ്പോഴാണ് ആ പെണ്ണുമ്പിള്ള ഫോൺ വിളി എന്തോ കഴിഞ്ഞിട്ട് വന്നത്..! ഇനി അവർക്ക് കൂടി കരിക്ക് വെട്ടണല്ലോ കരുതി ഞാൻ ചോദിക്കുന്നതിനു മുൻപ് ഒരു കരിക്ക് വെട്ടികൊടുത്തു..! ഞാൻ ചെയ്തത് തെറ്റാണോ..!
നീരജ് : ഏയ്…അല്ലെ ..അല്ല..!എന്നിട്ട്
കിച്ചു : കരിക്ക് കൊടുത്തപ്പോ അവര് ചാടി കടിക്കാൻ വന്നു..! ടെൻഷൻ ആയ എന്നെ അറിയാലോ അണ്ണാ..! ഞാൻ ‘ കരിക്ക് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് ” എന്ന് അറിയാതെ പറഞ്ഞും പോയി..! അതിനെ ആ പിശാച്മോറി എന്നെ തിന്നില്ല എന്നെ ഉള്ളൂ..😤
കിച്ചു പറഞ്ഞ കാര്യങ്ങള് നീരജ് ഭാവമാറ്റം ഒന്നും വരുത്താതെ കേട്ട് നിന്നു..! കാരണം നീരജിന് അറിയാ ലീലയെ.., അറിയാലോ അനുഭവം ഗുരു എന്നാണല്ലോ..🤗
നീരജ് : നി ആരോഗ്യത്തിൻ്റെ കാര്യം പറഞ്ഞപ്പോ അവളെന്ത് പറഞ്ഞ്..
കിച്ചു : എൻ്റെ ആരോഗ്യം നോക്കാൻ എനിക്കറിയാ വേറെ ആരും വരണ്ടാ പറഞ്ഞു..!🙂