നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Posted by

 

 

നീരജ് : ഇതാണോ കുറുമ്പ്…😳

 

 

നീരജും മുത്തശ്ശിയും വീടിന് പിന്നിലെ പറമ്പിൽ എത്തി..! നല്ല തണലും അതുപോലെ തന്നെ ഒരു ശാന്തതയാർന്ന കാറ്റും ആ തെങ്ങിൻ തോപ്പിനിടയിലൂടെ ഒഴുകി നടന്നു..! നീരജ് മുത്തശ്ശിയെ ശോഭമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി വീൽ ചെയർ നിറുത്തി..!

 

 

നീരജ് : ഡാ…ആ വാകത്തി ഒന്ന് തന്നെടാ..!

 

 

നീരജ് കിച്ചുവിൻ്റെ കയ്യിൽ നിന്നും വാക്കത്തി വാങ്ങി..! കിച്ചു കാര്യമായിട്ട് പണിയിലായിരുന്നു..! നിലത്ത് വീണ് കിടക്കുന്ന തേങ്ങകൾ അവൻ പെറുക്കി മാറ്റുന്നു..!

 

നീരജ് : ഇവനിതെന്ത് പറ്റി.. കാര്യയായിട്ട് പണിയിൽ ആണല്ലോ..😃

 

അത്രയും പറഞ്ഞുകൊണ്ട് നീരജ് കുലയിൽ നിന്നും നല്ലൊരു കരിക്ക് നോക്കി വെട്ടി..!

 

നീരജ് : അച്ചു ..ഒരു ഗ്ലാസ് എടുത്തിട്ട് വാടി..

 

 

അച്ചു : നിനക്ക് വേണേൽ നീ പോ..!😤

 

 

നീരജ് : അമ്പോ കലിപ്പ് ആണല്ലോ..! ഒന്ന് വാടി..😐

 

 

അച്ചു : നി വേണേ പോ..😏

 

 

നീരജ് : കയ്യില് കരിക്കാണ് ഇരിക്കുന്നത് ..! ഇതെടുത്ത് തലയിൽ ഇടണ്ടെ മര്യാദയ്ക്ക് പോയി ഗ്ലാസ് എടുത്തിട്ട് വാ..!

 

 

നീരജിൻ്റെ ഭീഷണിക്ക് മുൻപിൽ ഇന്നേ വരെ അടിയറവ് പറയാത്ത അച്ചു എന്തോ ഒരു ഉൾപ്രേരണയിൽ ഗ്ലാസ് എടുക്കാൻ പോയി..! നീരജ് ആ നേരം പരിക്കിൻ്റെ മുകൾ ഭാഗം വെട്ടാൻ തുടങ്ങി..! വെട്ട് കൊണ്ട് മുകൾ ഭാഗത്ത് നിന്ന് ചകിരിയും ചെറുതായി വെള്ളവും തുളുമ്പി..! കരിക്ക് വെട്ടി തീരും മുന്നേ അച്ചു ഗ്ലാസും ആയി വന്നു..! നീരജ് കരിക്കിൻ്റെ വെള്ളം ഗ്ലാസിലേക്ക് ഒഴിച്ചു ശേഷം മുത്തശ്ശിക്ക് നേരെ കൊടുത്തു..! കരിക്കിൽ ബാക്കി ഉണ്ടായിരുന്ന വെള്ളം നീരജും കുടിച്ചു…!

Leave a Reply

Your email address will not be published. Required fields are marked *