ഞാൻ തമാശ രൂപേണ അവനോട് പറഞ്ഞു…
അവന്റെ മുഖത്തേ ചിരി കണ്ടപ്പോൾ എനിക്കും സമാധാനമായി…
അവൻ നടന്നു പോവുന്നതും നിധി നടന്നു വരുന്നതും ഞാൻ നോക്കി നിന്നു…
അവളോടൊപ്പം കളിക്കണം എന്നുള്ള കാര്യം എന്നേ അലോസരപ്പെടുത്തെയെങ്കിലും… അടുത്തത് ഞാനാണ് ബാറ്റ് ചെയ്യാൻ പോവുന്നത് എന്ന കാര്യം അതിനേ മായ്ച്ചു കളഞ്ഞു….
ആമിയേ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റിയ ഇതിനും നല്ല അവസരം ഇനി കിട്ടാനില്ല… രണ്ടു സിക്സ് അടിച്ച് എങ്ങനെയെങ്കിലും അവളുടെ മനസ്സിൽ കയറി കൂടണം….
എല്ലാം മനസ്സിൽ കണക്കു കൂട്ടി കുറച്ചു നേരം കണ്ണടച്ച് ഞാൻ വീണ്ടും ആമിയേ നോക്കി….
അവൾ എന്നേ തന്നെ നോക്കി ഇരിക്കുകയാണ്….ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം ഉടക്കിയപ്പോൾ അവൾ എന്നേ നോക്കി വശ്യമായി ഒന്ന് ചിരിച്ചു….
പരിചയപെട്ടതുമുതൽ ആദ്യമായാണ് അവൾ എനിക്ക് ഇത്രയും മനോഹരമായ ചിരി സമ്മാനിക്കുന്നത്….. അവളുടെ ഒരു കവിളിൽ മാത്രമായുള്ള നുണക്കുഴികൾ പോലും എനിക്ക് തെളിഞ്ഞു കാണാൻ പറ്റി…
എന്തൊക്കെയോ നേടിയെടുത്തതുപോലേ ആ നിമിഷത്തിൽ മാത്രം മുഴുകിയിരുന്ന എന്റെ ശ്രദ്ധയേ തിരികേ കൊണ്ടുവരാൻ അവസാനം നിധി തന്നെ വേണ്ടി വന്നു…
ആമിയെന്ന സൗന്ദര്യത്തെ അവൾ അവളുടെ മുഖം കൊണ്ട് പൂർണമായും മറച്ചിരിന്നു….
“എന്തേ…. ”
ഞാൻ എന്റെ ഒരു പിരികം ഉയർത്തികൊണ്ട് അവളോട് ചോദിച്ചു…
“പോയി ബാറ്റ് ചെയ്യാൻ നോക്കടാ നാണമില്ലാത്തവനേ….”