ആരവം മുഴക്കാൻ കാണികളൊന്നും ഇല്ലാത്തതുകൊണ്ട് ഞങളുടെ ടീമിലുള്ളവർ തന്നെയാണ് അവനു വേണ്ടി ശബ്ദമുണ്ടാക്കിയത്…അതിൽ ഏറ്റവും കൂടുതൽ ആവേശമുണ്ടായത് സച്ചിനായിരുന്നു….ഞാൻ നോക്കുമ്പോൾ അവൻ തുള്ളിച്ചാടുകയാണ്.കയ്യിൽ ഉമ്മവച്ച് അവനു നേരേ എറിയുന്നുമുണ്ട്…
ഈ കണക്കിനാണെങ്കിൽ അവനേ നേരിട്ടു കിട്ടിയാൽ ഇവൻ ഫ്രഞ്ച് കിസ്സടിക്കുമല്ലോ… 😐
ആദ്യ പന്തിൽ തന്നേ സിക്സടിച്ച് നിൽക്കുന്ന രാഹുലിനേ ഒരു നിമിഷം ഞാൻ നോക്കി…
സിക്സടിച്ചതിന്റെ യാധൊരു അഹങ്കാരവുമില്ലാതെ അവൻ ബാറ്റുകൊണ്ട് ക്രീസിൽ കളം വരക്കുകയാണ്…… ശേഷം അവൻ കണ്ണുകൾ ഒന്നിരുത്തി തിരുമ്മി….ചിലപ്പോൾ ആനന്ത കണ്ണീരുകൊണ്ടോ അല്ലെങ്കിൽ അത്ഭുതം കൊണ്ടോ ആവാം…
അവൾ പന്തുകൊണ്ട് വീണ്ടും പൊസിഷനിൽ വന്നു നിന്നു….
ഇത്തവണ എന്റെ ശ്രദ്ധ ആ മുലകളിലേക്ക് പോയില്ല….
ശ്രദ്ധ മുഴുവൻ ഞാൻ അവളുടെ കയ്യിലേ പന്തിലും രാഹുലിലും മാറി മാറി കൊടുത്തു…
ആവൾ വീണ്ടും ഓടി വന്ന് അത്യാവശ്യം വേഗത്തിൽ തന്നേ പന്തെറിഞ്ഞു…
അവളുടെ കയ്യിൽ നിന്നും പന്ത് റിലീസ് ആയതും ഞാൻ രാഹുലിനേ നോക്കി….
“റ്റക്….. ”
ആ പന്തും ചെന്നു പതിച്ചത് അതേ കാട്ടിൽ…
രാഹുലിന്റെ തുടർച്ചയുള്ള രണ്ടാമത്തെ സിക്സ്സ്…. 😐
പക്ഷേ ഇത്തവണ അവന്റെ കളിയിലേ ഗുട്ടൻസ് എനിക്ക് പിടികിട്ടി…
സച്ചിൻ കണ്ണടച്ച് വീശിക്കോളാൻ പറഞ്ഞപ്പോൾ അവൻ ഇത്രമാത്രം ആത്മാർഥത കാണിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല….