നിധിയുടെ കാവൽക്കാരൻ 6 [കാവൽക്കാരൻ]

Posted by

 

“ആമി അത് കഴിഞ്ഞെടി….”

 

എന്നേ ദയനീയമായി നോക്കിയതിനുശേഷം റോസ് അവളോടായി പറഞ്ഞു….

 

ഞാൻ പെട്ടെന്ന് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. ശേഷം എന്റെ ബാഗ് വച്ച സ്ഥലത്തേക്ക് നടന്നു….

 

എന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് അവർ രണ്ടു പേരും എന്നേ ഒന്ന്‌ സൂക്ഷിച്ചു നോക്കിയെങ്കിലും ഞാൻ അതിനത്ര മൈൻഡ് കൊടുക്കാൻ നിന്നില്ല….

 

ഇനി കുറച്ച് നാരങ്ങ വെള്ളം കൊടുത്ത് അവളേ വരുത്തിയിലാക്കാം… ബാഗിന്റെ അടുത്തേക്ക് നടക്കുമ്പോൾ മനസ്സിൽ ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു….

 

ബാഗ് തുറന്ന് ബോട്ടിൽ എടുത്തു….

 

പ്ലാസ്റ്റിക് കുപ്പിയായിരുന്നെങ്കിലും അതിന് വല്ലാത്തൊരു തിളക്കമായിരുന്നു….

 

മദ്യക്കുപ്പി കിട്ടിയ കുടിയന്മാരുടെ കണക്കേ ഞാൻ ആ കുപ്പിയേ താലോലിക്കുകയും ഉമ്മവക്കുകയും ഒക്കെ ചെയ്തു…

 

ശേഷം തിരിഞ്ഞ് ഞാൻ അവരുടെ അടുത്തേക്ക് നടന്നു…..

 

എന്റെ കാൽപെരുമാറ്റം കേട്ട് അവർ തിരിഞ്ഞു നോക്കാൻ നിൽക്കുമ്പോഴാണ്….

 

“സാഹിറ… ” എന്ന വിളി ഞാൻ സൈഡിൽ നിന്നും കേട്ടത്….

 

നോക്കിയപ്പോൾ സ്വന്തം ടീമിലുള്ള ഒരു വാണം ദേ ഒരു കുപ്പി വെള്ളവുമായി വരുന്നു….

 

പുണ്ടച്ചിമോന് വരാൻ കണ്ട സമയം…. 😤

 

ആമി തിരിഞ്ഞു നോക്കാതെ നേരേ അവനേ നോക്കി…..

 

പക്ഷേ റോസിന്റെ ശ്രദ്ധ എന്നിലേക്കായിരുന്നു….

 

അവൾ എന്റെ കയ്യിലെ നാരങ്ങ വെള്ളം കണ്ടതും എന്നേ സൂക്ഷിച്ചൊന്ന്‌ നോക്കി…

 

“നിന്റെ കയ്യിൽ വെള്ളമുണ്ടായിരുന്നിട്ടാണോടാ നാറി എന്നോട് വെള്ളം കൊടുക്കാൻ പറഞ്ഞേ ” എന്നത് അവൾ പറയാതെ അവളുടെ മുഖത്ത് നിന്നും ഞാൻ വായിച്ചെടുത്തു….

Leave a Reply

Your email address will not be published. Required fields are marked *