ഞനൊരു ആത്മഗതം പറഞ്ഞ് വണ്ടി മുന്നോട്ട് വിട്ടു,
അവൾക്ക് ആഹാരം ഉണ്ടാക്കാൻ വയ്യാത്ത ദിവസങ്ങളിൽ ഇത് പോലെ വെറുതെ വന്നടി ഉണ്ടാക്കും.. ന്നിട്ട് ന്നെ കൊണ്ട് ഫുഡുണ്ടാക്കിക്കും, അതാണ് ചേച്ചിടെ ഐഡിയ.. ഞാൻ പിന്നെ ഒന്നും മനസിലാവാത്ത പോലെ നില്കും.. കാരണം ന്റെ പെണ്ണിന് ഞാൻ ഉണ്ടാക്കുന്ന ആഹാരം വല്യ ഇഷ്ട..
അങ്ങനെ പിന്നെയും ദിവസങ്ങളും മാസങ്ങളും നീണ്ട്പോയ്.. അങ്ങനെ ഒരു വൈകിട്ട് ജോലിയും കഴിഞ്ഞ് ഞാൻ കുറച്ച് ലേറ്റ് ആയി, അവൾ അക്ഷരയുടെ ഒപ്പം നേരതേം പോന്നു.
വണ്ടി നേരെ പാർക്കിങ്ങിൽ നിർത്തി.ഞാനേരെ ലിഫറ്റിൽ കയറി ഫ്ലാറ്റിലേക്ക് വിട്ടു.
അവിടെ ഡോറിൽ മുട്ടിട്ട് യാതൊരു വിധ പ്രതികരണവുമില്ല. കുറച്ചു കഴിഞ്ഞു!!
“” തുറക്കാൻ സൗകര്യമില്ല.. വേണേ പുറത്ത് കിടന്നോ.. “”
ന്നായിരുന്നു അകത്തു നിന്നുള്ള അഞ്ജ..
“” നീയെന്റേന്ന് മേടിക്കും പെണ്ണെ.. മര്യാദക്ക് കതക്ക് തുറന്നോ.. ആഹ്ഹ… “”
ഭീഷണി ഒട്ടും കുറക്കാതെ ഞാൻ ആ കതകിൽ കൊട്ടുമ്പോൾ,
“” ഓഹ് പിന്നെ കുറെ മേടിക്കും.. ഡയലോഗ് അടിക്കാതെ,
പറ്റുങ്കിൽ ഒന്നകത്ത് കേറി കാണിക്കേടോ താൻ… “”
താനോ… നിന്നെ ഇന്ന് കാണിച്ചു തരാടി ഊളെ…
“” ന്നാ നീയവിടെ കിടന്നോടി കോപ്പേ.. ഞാൻ പോണ്.. “” അതും പറഞ്ഞ് ഞാൻ കുറച്ച് ശക്തിയിൽ ശബ്ദം ഉണ്ടാക്കി കുറച്ചപ്പുറം മാറി നിന്നു.
ഒരു പത്തു മിനിറ്റ് കഴിഞ്ഞു അനക്കം ഒന്നും വരാത്തത് കൊണ്ടാവും ആ തല ഡോറിന് പുറത്തേക്ക് നീണ്ടത്, അതൊന്ന് ചുറ്റും നോക്കി, ആരും ഇല്ലെന്ന് അറിഞ്ഞതും മുഴുവനായും പുറത്തേക്ക് ഇറങ്ങി എളിയിൽ കയ്യും കുത്തി തലങ്ങും വിലങ്ങും തലയോടിച്ചു,