നിശാഗന്ധി 9 [വേടൻ]

Posted by

ആ പെണ്ണിന്റെ പേര്…?? “”

 

 

ഉറങ്ങി എന്ന് കണ്ട് ഞനുമൊന്ന് കണ്ണടച്ചതും അവളെന്റെ കാലിൽ പതിയെ വിരലുകൾ ഓടിച്ചു,

 

 

“”ഏത് പെണ്ണിന്റെ…??”” നിക്ക് അങ്ങോട്ട് മനസിലായില്ല.. അല്ലെ ഉറക്കത്തിന്റെ ആവാം..

 

 

 

“” ആ തിരുമേനി കൊന്നില്ലേ ആ പെണ്ണിന്റെ…?? “”

 

 

“” അഹ്.. ആ പെണ്ണോ..ആ … ആതിന്റ.. പേര്…ഇന്ദു..!! ഇന്ദു. ഇന്ദു.. “”

 

 

വായിൽ തോന്നിയ ഒരു പേരും പുറത്തേക്ക് തുപ്പി ഞാൻ വീണ്ടും ആ തലയിൽ തലോടി..

 

 

 

“” ഇങ്ങനെ മരിക്കുന്നവരാകോ വാവേ പിന്നീട് പ്രേതയ് മാറാ…?? “”

 

 

“” ഹാ……. അഹ് അതെ.. അതെ.. “” ഞനൊരു നീണ്ട കൊട്ടുവായിക്ക് ശേഷം അവളിലെ സംശയത്തെ സമ്മതിച്ചു കൊടുത്തു.

 

 

“” അപ്പോ ആ പെണ്ണിന്റെ ആത്മാവും ഇവിടെയൊക്കെ ഉണ്ടാവില്ലേ… “”

 

പറയുന്നതിനോടൊപ്പം അവളെന്നെ ഒന്നുടെ ചുറ്റി വരിഞ്ഞു. ഒന്ന് വിറക്കുന്ന കണ്ട് ഞാൻ അവളെ ചേർത്ത് പിടിച്ചു.

 

 

“” എന്തോരം വേദന സഹിച്ചു കാണുല്ലേ ആ പെണ്ണ്…

ഉള്ള് നീറിട്ടുണ്ടാവും ആ പാവത്തിന്റെ… “”

 

 

അവളൊന്ന് ഏങ്ങി, ഏഹ് കളി കാര്യായോ… ദൈവമേ… പണി പാളിയോ…

 

 

“” നിയത് വിട്ടേ ന്റെ കൊച്ചേ.. ന്നിട്ട് കിടക്കാൻ നോക്കിയേ.. വാ വന്നേ.. “”

 

 

മറുത്തൊന്നും തോന്നിപ്പിക്കാതെ അവളെ ചേർന്നു പുൽകി ഞനവളുമായി ഉറക്കത്തിലേക്ക് വഴുതി വീണു.. രാവിലെ തിരിച്ചു പോകുമ്പോളും ആ ഇല്ലത്തേക്ക് അവളൊന്ന് നോക്കി നില്കുന്നത് ഞാൻ കണ്ട് അവളേം വിളിച്ചു നേരെ തറവാട്ടിലേക്ക് നടന്നു..

Leave a Reply

Your email address will not be published. Required fields are marked *