“” അതോ.. അത്…. “” ഞാൻ അന്ന് അമ്പലത്തിൽ വച്ചു കണ്ടതും ഇവള് കാരണം ന്നോട് വഴക്കടിച്ച കാര്യവും ഒക്കെ അങ്ങോട്ട് വിശദമാക്കി..
“” ഓഹ് ആ പെണ്ണാണോത്…??
ഓഹ് വെറ്തെ അല്ല അവളെ കണ്ടപ്പോ മുതല് ഒരിളക്കം.. അപ്പോ അതായിരുന്നു കാര്യം.. കൊള്ളാം..
അറിഞ്ഞില്ല അറിഞ്ഞിരുന്നേൽ അപ്പൊത്തന്നെ ചോദിച്ചേനെ ഞാൻ…ഹ്മ്മ്…””
ചിരിച്ച മുഖം പെട്ടന്ന് വലിഞ്ഞു മുറുകി, ദൈവമേ.. മാടമ്പള്ളിയിലെ ആ മനോരോഗി ഇനി ഇവളിലാണോ ഭഗവാനെ..??
“” ന്ത്… നീയൊന്ന് പോയെ പെണ്ണെ ചുമ്മാ തല്ല്പ്പിടിക്കാൻ ഓരോന്നും പൊക്കികൊണ്ട് വന്നോളും.. “”
ഞാൻ അവളെ ഒന്ന് തഴഞ്ഞു വീണ്ടും ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു,
“” ആ… ആർക്കറിയാം.. ആരെങ്കിലുമൊക്കെ വിളിച്ചിട്ടാണോ അവളവിടെ വന്നെന്.. ന്തായിരുന്നു അവിടെ.. കഴിക്കാൻ വിളിക്കുന്നു.. വേണോന്ന് ചോദിക്കുന്നു.. ജ്യൂസ് നിർബന്ധിച്ച് കുടിപ്പിക്കുന്നു.. ഹ്ഹ്ഹ്ഹ്ഹ്ഹ്… നിക്കാകെ പെരുത്ത് കേറുന്നു.. “”
അവളാ ഡാഷ് ബോർഡിലേക്ക് ആഞ്ഞു തല്ലി,
“” നിനക്കെന്താടി വയ്യേ.. നീയിതെന്തൊക്കെയാ പറയണേ.. “”
ഞനൊന്ന് അത്ഭുതപ്പെട്ടവളെ നോക്കി, കുറച്ച് മുന്നേ വരെ ഉമ്മേം കൊടുത്ത് നിന്നവളാ ഈ കിടന്ന് ചാടണേ…
“” നിക്കൊന്നും കേക്കണ്ട.. ന്നെയൊന്ന് വീട്ടിലാക്കി തരോ.. “”
വെറുതെ നോക്കുക അല്ലാതെ ഞാനൊന്നും മിണ്ടില്ല.. പിന്നെ അങ്ങോട്ടുള്ള യാത്രയിലൊന്നും ആരും ഒന്നും മിണ്ടില്ല.. ഇടക്ക് ഒരു കടയിൽ കയറി കുറച്ച് ഫ്രൂട്സ്സും വാങ്ങി ഞാൻ വീണ്ടും വണ്ടി എടുത്തു, കയ്യിൽ കൊടുത്താ അവള് ചിലപ്പോ എല്ലാം കൂടെ റോഡിലേക്ക് ഏറിയും ന്നെനിക് തോന്നി,