മായ…
കൊള്ളാം…
അന്ന് രാത്രിൽ മുഴുവൻ അവളറിയാതെ അവളെ ഞാൻ നോക്കികൊണ്ടിരുന്നു…ഇടയ്ക്കു ഒന്നുരണ്ടു തവണ അവൾ അത് ശ്രദ്ധിച്ചെങ്കിലും കാര്യമായെടുത്തില്ല എന്ന് തോന്നുന്നു..
വെളുപ്പാൻകാലത്തു ഒന്നു ഇരുന്നു മയങ്ങി…എണീറ്റപ്പഴേക്കും ഫ്രണ്ട് വന്നു ജാമ്യം എടുത്തു…അവളെ തിരഞ്ഞെങ്കിലും കണ്ടില്ല…ഡ്യൂട്ടി കഴിഞ്ഞു പോയിക്കാണും…ശ്ശേ…ഉറങ്ങണ്ടാരുന്നു…
ദിവസങ്ങൾ കടന്നു പോയി…
ഒരു ദിവസം ജംഗ്ഷനിൽ പോയി തിരിച്ചുള്ള വഴിക്ക് ദേ ചെക്കിങ്…
അകലെ നിന്നേ കണ്ടു ഞാൻ…മായയുമുണ്ട്..
ഈശ്വരാ…കള്ളുകുടിച്ചിട്ടില്ല…ഹെൽമെറ്റ് ഉണ്ട്.. കൈ കാണിക്കാൻ വഴിയില്ല…എന്താ ചെയ്ക….ആവശ്യമുള്ളപ്പോ ലൈസൻസും എടുക്കാൻ മറക്കില്ല…
അവസാനം അറ്റ കൈ പ്രയോഗിച്ചു…അവിടെത്തുന്നതിനു മുമ്പ് ഹെൽമെറ്റ് ഊരി കൈയ്യിലിട്ടു..
കൈ കാണിച്ച പോലീസുകാരൻ അത്ഭുദഭാവത്തിൽ എന്നെ നോക്കി…
ഞങ്ങളെ കാണുമ്പോൾ കയ്യിൽ കിടക്കണ ഹെൽമെറ്റ് എടുത്തു തലേൽ വെക്കുന്നവരെ കണ്ടിട്ടുണ്ട്…തലേന്ന് ഊരി കൈയേലിടുന്നവരെ ആദ്യായിട്ട് കാണുവാ…
ഏമാനെ ഒന്നു ചിരിച്ചുകാണിച്ചിട്ടു എസ് ഐ യുടെ അടുത്തേക്ക് നടന്നു…
സാറേ.. ഹെൽമെറ്റ് ഇല്ല..
ചിരിച്ചോണ്ട് പറഞ്ഞപ്പോൾ എന്റെ നോട്ടം മായയുടെ മുഖത്തായിരുന്നു…
എന്തൂട്ട് ??
പുള്ളി തലയുയർത്തി എന്നെ നോക്കി…
അല്ല.. ഹെൽമെറ്റ് ഇല്ലാന്നു…
അതിനു നിനക്കിത്ര സന്തോഷം എന്തിനാ ??
ഏയ്.. ഒന്നുല്ല…
ഏതായാലും മോൻ ഇത്ര സന്തോഷത്തോടെ വന്ന സ്ഥിതിക്ക് ഞങ്ങടെ ഒരു സന്തോഷത്തിനു…സാധാരണ 100രൂപയാണ്…നീ 500അടച്ചിട്ടു പോയാ മതി…