പിറ്റേന്ന് രാവിലെ അമ്മയാണ് വിളിച്ചുണർത്തിയത്
മോനെ അഡ്മിഷന്റെ കാര്യത്തിന് അവരുടെ കൂടെ ചെല്ലാമെന്ന് പറഞ്ഞതല്ലേ എണിറ്റു റെഡിയാകു..
കുളിച്ച് വന്നപ്പോഴാണ് എനിക്കിടാൻ നല്ലൊരു ഡ്രസ്സ് പോലും ഇല്ല എന്നെനിക്ക് തോന്നിയത് ഉള്ളതിൽ നല്ലത് എടുത്തിട്ട് അങ്ങോട്ട് പോയി
ഞങ്ങൾ തമ്മിൽ സംസാരം ഒന്നുമില്ലാതെയാണ് യാത്ര… മുഖത്ത് നല്ല വിഷമം കാണുന്നുണ്ട് മോൾ പിറകിലും പാറു മുന്നിലുമാണ് ഇരിക്കുന്നത്… മകൾ ഉള്ളതുകൊണ്ടാണ് അവൾ സംസാരിക്കാത്തത് എന്നെനിക്ക് തോന്നി…
സ്കൂളിൽ പോയി അഡ്മിഷൻ എല്ലാം ശെരിയാക്കി… അടുത്ത മാസം മുതലേ സ്കൂൾ ബസ് സൗകര്യം ലഭിക്കു അതുവരെ മോളെ കൊണ്ടുവിടേണ്ട ജോലിയും എനിക്ക് മേൽ വന്ന്ചേർന്നു… പിന്നീടുള്ള 15 ദിവസം അവളെ കാണുകയെങ്കിലും ചെയ്യാമല്ലോ എന്നോർത്ത് ഞാനാജോലി സന്തോഷപൂർവ്വം സ്വീകരിച്ചു..ആദ്യ 2 ഞാനും മോളും തനിച്ചായിരുന്നു യാത്ര…ഒരു രാത്രിയിൽ അവളുടെ കാൾ എന്റെ ഫോണിൽ വന്നു..
പാറു : അരുൺ നാളെ വേറെ പ്രോഗ്രാം ഒന്നുമില്ലെങ്കിൽ മോളെ സ്കൂളിൽ വിട്ടിട്ട് എന്റെ കൂടെ ഒന്ന് വരുമോ? ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു
എന്റെ സമയവും പ്രോഗ്രാമും നോക്കേണ്ട… വിളിച്ചാൽ മതി വരാം..
പിറ്റേന്ന് മോളെ സ്കൂളിൽ വിട്ടതിനു ശേഷം ഞങ്ങൾ അവിടുന്ന് ഇറങ്ങി…
പാറു…. ഓഹ് സോറി പാർവതി ഇനി പോകുന്നില്ലേ? മോളെ ഇവിടെ സ്കൂളിൽ ചേർത്തു പിന്നെ ജോലി നോക്കുന്നു.. അതുകൊണ്ട് ചോദിച്ചതാ ബുദ്ധിമുട്ട് ഉണ്ടേൽ പറയേണ്ട…
പാർവതി : അരുണിന് പാറുന്ന് വിളിക്കാൻ ബുദ്ധിമുട്ടുള്ള പോലെ… അങ്ങനെയല്ലാതെ വിളിച്ചിട്ടില്ലല്ലോ പിന്നെന്താ..