ഹാളിലേക്ക് കടന്ന് ഫ്രണ്ട് ഡോർ അടച്ചു ലൈറ്റ് ഇട്ടില്ല മംഗലം വീട്ടിൽ എനിക്കൊരു ലൈറ്റിന്റ ആവശ്യം ഇല്ലല്ലോ… പടികളും കടന്ന് അവളുടെ റൂമിൽ എത്തി… വാതിൽ ചാരിയിട്ടേയുള്ളു അകത്തേക്കുകയറിയതും പഴയ മലയാളം പാട്ടിന്റെ വരിക കാത്തിലേക്കോടിയെത്തി
അഹ്… സാറെത്തിയ…വാ ഇരിക്ക്…
ഞാൻ അവിടുള്ള കസേരയിലേക്കിരുന്നു…
ചായ എടുക്കട്ടെ…
ഈ സമയത്തോ?
ആപ്പോ ചായ കുടിക്കാനാണോ എന്നെ വിളിച്ചേ…?
ചായ ഇടാൻ പോകുമ്പോൾ ആരെങ്കിലും കാണില്ലേ..?
ഇതെന്താണ്… ക്വസ്റ്റ്യൻ ബാങ്കോ…
അവൾ അലമാരയിൽ നിന്ന് കെറ്റിൽ എടുത്ത് ചായ ഉണ്ടാക്കി 2 ഗ്ലാസ്സിലായി എടുത്തു..
അരുൺ ഞാൻ പോയ കാലം മുതലേ റഹ്മത്ത് വഴി തന്റെ കാര്യങ്ങൾ ഫോളോ ചെയ്യുന്നുണ്ടായിരുന്നു… ഒന്ന് സംസാരിക്കണമെന്നുണ്ടായിരുന്നു പക്ഷെ അതുപോലും എന്റെ ഭർത്താവിനോട് കാണിക്കുന്ന അന്യായമായി എനിക്ക് തോന്നി…
പക്ഷെ എനിക്ക് തന്നെക്കുറിച്ചറിയാൻ വഴികൾ ഉണ്ടായിരുന്നില്ലല്ലോ…പക്ഷെ എനിക്കുറപ്പായിരുന്നു മരിക്കുന്നതിന് മുന്നേ എന്നെ തേടി നീ തിരികെ വരുമെന്ന്…
എങ്ങനെ സാധിച്ചു… ഇത്രയും കാലം അതും ഇന്നത്തെ ഈ കാലത്ത്..
അവളുടെ വലം കൈ എന്റെ ഇടം കൈയ്യിൽ അമർന്നു….
ഇനിയും ആശ തന്നിട്ട് എന്നെ വിട്ട് വീണ്ടും പോകുമോ…?
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… ഇത് പഴയ പാറു അല്ലെടോ ഇപ്പൊ എനിക്ക് എന്റെ കാര്യങ്ങൾ സ്വയം തീരുമാനിക്കാം
താനിരിക്ക് ഞാനൊരു കുളി പാസാക്കിയിട്ട് വരാം..
ഞാൻ അവളുടെ മേശപ്പുറത്തിരുന്ന ആൽബം എടുത്തു മറിച്ചു നോക്കുവാൻ തുടങ്ങി മോളുടെ ഫോട്ടോകൾ അടങ്ങിയ ഒരു ആൽബമാണ് അവൾ പ്രഗ്നൻറ് ആയത് മുതൽ മോളുടെ ഏറ്റവും ലേറ്റസ്റ്റ് ഫോട്ടോ അടങ്ങിയ ഒരു ആൽബം… ഹസ്ബൻഡിന്റ ഫോട്ടോയ്ക്കായി പരതിയെങ്കിലും കണ്ടില്ല..
അവൾ കുളികഴിഞ്ഞ് ഇറങ്ങി വന്നു നൈറ്റ് ഡ്രസ്സ്ണ് ധരിച്ചിരിക്കുന്നത് ആ വേഷത്തിൽ കണ്ടപ്പോൾ അവൾ കൂടുതൽ സുന്ദരിയായി തോന്നി…പ്രണയാതുരമായ അവളുടെ കണ്ണുകൾ