രാവണ ഉദയം 3 [Uncle jhon]

Posted by

സീത…. അയ്യേ അയ്യേ പേടിചേ വീര പുരത്ത് മഹാറാണി പേടിച്ചു പോയല്ലോ

(അവൾ വന്നു അച്ഛമായേ കെട്ടിപിടിച്ചു അവരുടെ മുഖത്തുള്ള സങ്കട ഭാവം അവൾക്ക് എന്തോ ഒരു പന്തികേട് തോന്നി) എന്താ അച്ഛമ്മ എന്തിനാ സങ്കടപ്പെട്ടിരിക്കുന്നെ എല്ലാവർക്കും എന്താ പറ്റിയേ.

വന്നപ്പോൾ തൊട്ട് ഞാൻ കാണുവാ എല്ലാവർക്കും ഒരു സങ്കടം എന്താ ഉണ്ടായേ

രാമൻ…. ഒന്നുല്ല മോളേ

മാളു…മോൾ എന്തെങ്കിലും കഴിച്ചോ നമുക്ക് കഴിക്കാം

സീത…വേണ്ട നിങ്ങളൊക്കെ എന്നോട് എന്തോ മറക്യുന്നുണ്ട് ഇപ്പോയും അച്ഛമ്മ ഭയങ്കര സങ്കടത്തിലും കരച്ചിലും ആണ് കണ്ടറിയാം എന്താ ഉണ്ടായത് ആരും എന്നോട് ഒന്നും പറയുന്നില്ല

മാളു…അച്ചു പോയി ഇവിടുന്ന് അതാണ് അമ്മ സങ്കടത്തിൽ ഇരിക്കുന്നത്

കുഞ്ഞി… അയ്യോ കുഞ്ഞേട്ടൻ എവിടെ പോയി വൈകിട്ട് കൂടി ഞാൻ പോയി കണ്ടു ഇങ്ങോട്ട് വിളിച്ച് ആയിരുന്നല്ലോ

രാമൻ..   മോള്……. മോള്  എന്തിനാ അചുവിനെ പോയി വിളിച്ചത്

കുഞ്ഞി… അഞ്ചു ചേച്ചി പറഞ്ഞു അച്ഛമ്മ അച്ചു ഏട്ടനെ വിളിക്കുന്നുണ്ടെന്ന് എന്നോട് പോയി പറയാൻ പറഞ്ഞു ഞാൻ പോയി കുഞ്ഞേട്ടനോട്‌ അച്ഛമ്മ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു പിന്നെ നമ്മൾ പുറത്ത് പോയില്ലേ ചെറിയ അച്ഛാ

മാളു… അഞ്ചു ആണോ മോളോട് അച്ചുവിനെ വിളിക്കാൻ പറഞ്ഞത്

കുഞ്ഞി തല കുലുക്കി

കുഞ്ഞി.. ഞാൻ കരുതി അച്ഛമ്മ കാലു തടവാൻ വിളിച്ച് ആണെന്ന്

അമ്മ തമ്പുരാട്ടിയുടെ കണ്ണിൽ നിന്ന് കണ്ണീർ കുഞ്ഞിയുടെ കൈകളിൽ ഇറ്റു വീണു

കുഞ്ഞി… എന്താ അച്ഛാ അമ്മേ എന്തിനാ കരയുന്നേ കുഞ്ഞേട്ടൻ എവിടെയാ പോയത്

മാളു…ജോലിയുടെ ആവശ്യത്തിനു പുറത്തു പോയതാ മോളെ അവൻ കുറച്ചുനാൾ കഴിഞ്ഞ് തിരിച്ചു വരും അപ്പൊ അവനെ വിട്ടു നിൽക്കുന്നതിന് സങ്കടം അച്ഛമാ കരയുന്നെ

കുഞ്ഞി… അയ്യേ അച്ഛമ്മ കുഞ്ഞേട്ടൻ വേഗം തിരിച്ചു വരൂ എന്റെ പൊന്നു അച്ഛമ്മഅല്ലെ കരയല്ലേ

മാളു… മോളു വല്ലതും കഴിച്ചോ

കുഞ്ഞി…ഞങ്ങൾ പുറത്തു കഴിചലോ അല്ലേ ചെറിയച്ച

മാളു…. എന്നാ മോള് വാ മാളു അമ്മ ഒരു ഗ്ലാസ് പാൽ എടുത്തു തരാം അത് കുടിച്ച് നേരത്തെ പോയി കിടന്നോ മോക്ക് നല്ല ക്ഷീണമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *