രുദ്രപ്രതാപം 8 [Jhon Clinton]

Posted by

 

 

 

പെട്ടന്ന് അവൾ എന്റെ നേരെ തിരിഞ്ഞു കൊണ്ട്…

 

“അമ്മ…?”

 

അത് ചോദിക്കുമ്പോൾ ഒരു വല്ലാത്ത ഭയം അവളുടെ മുഖത്ത് ഉണ്ടായിരുന്നു…

 

“അവർക്കാർക്കും കുഴപ്പമൊന്നുമില്ല ചെറിയ ക്ഷീണം ഉണ്ട് അതുകൊണ്ട് റസ്റ്റ്‌ എടുക്കുവാ…”

 

 

 

ഞാൻ അവളെ നോക്കി പറഞ്ഞു. അത് കേട്ടപ്പോൾ അവൾക്ക് ഇച്ചിരി സമാധാനം ആയി. അവളുടെ മുഖത്തെ ഭയം കുറഞ്ഞു വരുന്നത് ഞാൻ ശ്രദ്ധിച്ചു…

 

 

 

“ഞാൻ അഭിഷേക്…”

 

 

 

അതും പറഞ്ഞു അവൾക്ക് നേരെ ഒരു ഹാൻഡ് ഷെകിനായി ഞാൻ കൈ നീട്ടി…

 

 

 

അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി…

 

 

 

ദൈവമേ ഇനി ഏതാ ഈ അലവലാതി എന്നെങ്ങാനും ആണോ ഇവൾ ആലോചിക്കുന്നെ…

 

 

 

അവൾ അവളുടെ കൈകൾ എന്റെ കൈകളിൽ കോർത്തു…

 

 

 

“മായ”

 

 

 

എന്റെ നെഞ്ചേല്ലാം പട പട എന്ന്‌ ഇടിക്കാൻ തുടങ്ങി. അവളുടെ കൈകൾ വളരെ സോഫ്റ്റ്‌ ആയിരുന്നു..അതിൽ പിടിച്ചു നിൽക്കാൻ വരെ വല്ലാത്തൊരു സുഖം…

 

 

 

കുറെ നേരം അവളുടെ കൈ പിടിച്ചു ഞാൻ നിന്നു. എനിക്ക് വിടാൻ ഉദ്ദേശമില്ല എന്ന്‌ കണ്ട അവൾ…

 

“ഹ്മ്മ് മ്മ്…”

 

തൊണ്ട കൊണ്ടു ചെറിയ ശബ്ദം ഉണ്ടാക്കി…

 

ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ നിന്നും പിടുത്തം പിൻവലിച്ചു… വല്ലാത്തൊരു ചമ്മൽ…

 

ഞങ്ങൾക്കിടയിൽ വീണ്ടും ചെറിയ നിശബ്ദത ഉടലെടുത്തു…

 

അപ്പോഴാണ് അവളുടെ കഴുത്തിൽ കിടക്കുന്ന ആ മാല ഞാൻ ശ്രെദ്ധിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *