രുദ്രപ്രതാപം 8 [Jhon Clinton]

Posted by

 

 

 

“നിന്റെ പെണ്ണോ… അപ്പൊ നീ ഉറപ്പിച്ചോ…”

 

 

 

തേഞ്ഞു… അറിയാതെ വായിന്നു വീണും പോയല്ലോ…

 

 

 

 

“എടി അത്… അത്…. പിന്നെ….എന്തായാലും ഞങ്ങളുടെ കല്യാണം ഒക്കെ കഴിഞ്ഞതല്ലേ അപ്പൊ പിന്നെ അവൾ എന്റെ പെണ്ണ് തന്നെ അല്ലെ…”

 

 

 

ഞാൻ പെട്ടെന്ന് വായിൽ വന്ന എന്തൊക്കെയോ വിളിച്ചു പറഞ്ഞു…

 

 

 

“എന്നാ എന്റെ പൊന്നു മോൻ ഇന്നലെ ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞിരുന്നേ…”

 

 

 

അതിനു മറുപടി ആയി ഞാൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്…

 

 

 

“അയ്യടാ കിണിക്കല്ലേ…പെങ്കോന്താ….”

 

അവൾ അതും പറഞ്ഞു പൊട്ടിച്ചിരിച്ചു…

 

 

 

 

 

 

അങ്ങനെ ഞങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു…

 

പിന്നെ ലക്ഷ്മി ആന്റി വന്നു എന്നെ ഫുഡ്‌ കഴിക്കാൻ വിളിച്ചു…

 

 

 

അവരുടെ മുഖത്തെ ക്ഷീണം എല്ലാം അപ്പോഴേക്കും മാറിയിരുന്നു….ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നാണ് അന്ന് ഭക്ഷണം കഴിച്ചത്… കാര്യമായിട്ട് ഒന്നും ഇല്ലെങ്കിലും നല്ല വിശപ്പ് ഉണ്ടായിരുന്നു എനിക്ക്…

 

 

 

 

ഭക്ഷണം കഴിക്കുന്നിതിനിടയിൽ ഞാൻ ദിവ്യയും മായയെയും ഇടയ്ക്കു നോക്കി…

 

 

 

അവർ രണ്ടു പേരും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുകയാണ്….

 

 

 

ഇവളെങ്ങനെ ഇത്ര പെട്ടെന്ന് കമ്പനി ആയി… എന്നായിരുന്നു എന്റെ ചിന്ത…

Leave a Reply

Your email address will not be published. Required fields are marked *