രുദ്രപ്രതാപം 8 [Jhon Clinton]

Posted by

“എന്നാ പിന്നെ ആ കിടക്കുന്ന അവശിഷ്ട്ടങ്ങൾ എടുത്ത് മാമൻ ഇറങ്ങിക്കെ”ഒരു കളിയാക്കുന്ന മുഖത്തോടെ ഞാൻ അയാളെ നോക്കി പറഞ്ഞു

 

കേട്ട പാതി കേൾക്കാത്ത പാതി അയാൾ അവിടെ നിന്നും അവന്മാരെ പെറുക്കി എടുത്തു പോയി. ഞാൻ മായ യുടെ വീട്ടുകാരെയും വീടിനുള്ളിലേക്ക് കൊണ്ടു വന്നു കിടത്തി.

 

സമയം കടന്നുപോയി….

 

 

 

ഞാൻ ഉമ്മറത്തെ മരം കൊണ്ടു നിർമിച്ച ഒരു സെറ്റിയിൽ മൊബൈലും നോക്കി ഇരിക്കുവായിരുന്നു.

 

“ചേട്ടാ…”പുറകിൽ നിന്നും വളരെ മൃതുലമായ ആ ശബ്ദം ഞാൻ കേട്ടു. അത് നേരത്തെ കണ്ട കുട്ടി ആയിരുന്നു. അവളുടെ കയ്യിൽ ഒരു ഗ്ലാസും.അവൾ ഡ്രസ്സ്‌ എല്ലാം മാറ്റി വേറെ ഒരു ഉടുപ്പാണ് ഇട്ടിരിക്കുന്നത്.

 

 

 

ഞാൻ അവളെ നോക്കി ചിരിച്ചു എന്നിട്ട് കൈ കൊണ്ട് അവളെ അടുത്തേക്ക് വിളിച്ചു. അവൾ എന്റെ അടുത്ത് വന്നു എന്നിട്ട് ആ ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി.അത് പച്ചവെളളം ആയിരുന്നു.

 

ഞാൻ അത് വാങ്ങി കുടിച്ചു.എന്നിട്ട് ഗ്ലാസ്‌ സെറ്റിയുടെ ഹാൻഡിൽ വച്ചു അവളെ ഞാൻ എന്റെ അടുത്ത് ഇരുത്തി

 

“ഹലോ… ഇയാളുടെ പേരെന്താ…”

 

“മീന…”

 

“ഓഹ് മീനു കുട്ടിക്ക് ഇപ്പൊ വേദനയുണ്ടോ?”

 

“ഇപ്പൊ കുറവുണ്ട് ദിവ്യ ചേച്ചി മരുന്നു വെച്ച് തന്നു”

 

“ആണോ”ഞാൻ അവളുടെ തല മുടിയിൽ തലോടി കൊണ്ടു ചോദിച്ചു.

 

അവൾ അതെ എന്ന രീതിയിൽ തലകുലുക്കി.

 

“ചേട്ടന്റെ പേരെന്താ..”എന്റെ തലോടൽആസ്വാതിച്ചുകൊണ്ട് അവൾ എന്നോട് ചോതിച്ചു.

 

“അഭിഷേക്”ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *