വിസ്മയം കൊണ്ട് എന്‍റെ കണ്ണുകള്‍ മിഴിഞ്ഞു.
വൈസ് പ്രസിഡന്‍റ്റ്…!
അതും കമ്പനിയുടെ!
ഞാന്‍ സ്വയമറിയാതെ എഴുന്നേറ്റു.
കൈകള്‍ കൂപ്പി.
******************************
കോണ്‍സ്റ്റാന്‍റ്റിനോപ്പിളില്‍ എത്തിയിട്ട് ഇപ്പോള്‍ ഒരു മാസമായി. എത്രയെത്ര ചരിത്രങ്ങള്‍ ഉറങ്ങുന്ന മണ്ണാണ് കോണ്‍സ്റ്റാന്‍റ്റിനോപ്പിള്‍ …സൌന്ദര്യമുള്ള, സംസ്ക്കാരമുള്ള നഗരം.
കമ്പനിയുടെ വളര്‍ച്ചാ ഗ്രാഫ് കുത്തനെ ഉയര്‍ന്നു എന്‍റെ വരവിനു ശേഷം. ഒരു തരത്തിലുമുള്ള തടസ്സങ്ങളോ , വൈഷമ്യങ്ങളോ എനിക്കുണ്ടായില്ല കമ്പനി സ്റ്റാഫില്‍ നിന്നും.
തുര്‍ക്കിയിലും സമീപ യൂറോപ്പ്യന്‍ രാജ്യങ്ങളിലും റഷ്യയിലുമൊക്കെ പുതിയ ബ്രാഞ്ചുകള്‍ ഞാന്‍ ചെന്നതിനു ശേഷം ആരംഭിച്ചു. അവയൊക്കെ വിജയവും കണ്ടു.
അങ്ങനെ പോകവേയാണ് ഒരു ദിവസം മിസ്സ് ദിലാരാ ഹക്കാന്‍, ജൂനിയര്‍ എക്സിക്യൂട്ടീവ്, ഓഫീസിലേക്ക് വന്നു. കമ്പനിയുടെ സ്റ്റാഫ് ഡിസിപ്ലിന്‍ ആന്‍ഡ് കംപ്ലൈന്‍റ്റ് സമിതിയുടെ ഹെഡ് കൂടി ആണ് അവള്‍.
“സാര്‍, ഒരു സീരിയസ് ഇഷ്യൂ ഉണ്ട്…”
അവള്‍ മുഖവുര കൂടാതെ പറഞ്ഞു.
മേശപ്പുറത്തെ മോണിട്ടറില്‍ നിന്നും മുഖമുയര്‍ത്തി ഞാന്‍ നോക്കി.
“എന്താ ദിലാരാ?”
ഞാന്‍ ചോദിച്ചു.
“കമ്പനിയുടെ അങ്കാറ ബ്രാഞ്ചിന്‍റെ മാനേജര്‍ വില്‍ഹെം ഓട്ടോയുടെ ഒരു ഇമ്മോറല്‍ വീഡിയോ കിട്ടിയിട്ടുണ്ട്…”
അങ്കാറയാണ് തുര്‍ക്കിയുടെ തലസ്ഥാനം. അവിടുത്തെ ബ്രാഞ്ച് മാനേജര്‍ വില്‍ഹം ഓട്ടോ ജര്‍മ്മന്‍കാരനാണ്.
ഞാന്‍ ചോദ്യരൂപത്തില്‍ അവളെ നോക്കി.
“ഇവിടുത്തെ ഒരു സ്വിങ്ങിംഗ് ക്ലബ്ബില്‍ അയാള്‍…”