ശരത് രേഖകള്‍ 7 [സ്മിത] [Climax]

Posted by

“നീ സംസാരിച്ചത് ടര്‍ക്കിഷ് ഭാഷ അല്ലല്ലോ…”

ഞാന്‍ ദിലാരയോടു ചോദിച്ചു.

“അവള്‍ ഖുര്‍ദ് ആണ് സാര്‍…അതുകൊണ്ടാണ് സസാക്കി ഭാഷയില്‍ സംസാരിക്കേണ്ടി വന്നത്….”

അവള്‍ ഞങ്ങളെ സോഫയില്‍ ഇരുത്തി.

“ദിലാരയും ഇരിക്കൂ, ഒരിമ്പോര്‍ട്ടന്‍റ്റ് കാര്യം പറയാനുണ്ട്‌…”

അവള്‍ ഞങ്ങള്‍ക്ക് അഭിമുഖമായി ഇരുന്ന് ഞങ്ങളെ ആകാംക്ഷയോടെ നോക്കി.

“അമ്മ സംസാരിക്കൂ…”

ഞാന്‍ അമ്മയോട് പറഞ്ഞു.

അമ്മ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി. അവളോടൊപ്പം ഇരുന്നു. ദിലാരയില്‍ അദ്ഭുതം ഇരട്ടിച്ചു.

“മോള്‍ടെ കഥയെല്ലാം ഞങ്ങള്‍ അറിഞ്ഞു…..”

അമ്മ പറഞ്ഞു.

“മോള്‍ക്ക് ആണുങ്ങളെ ഇനിയും വിശ്വാസമുണ്ടെങ്കില്‍, മറ്റൊരു വിവാഹത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍, എന്‍റെ മോനെ വിവാഹം കഴിക്കാമോ?”

അവളുടെ മനോഹരമായ അമ്പരപ്പ് കൊണ്ട് കണ്ണുകള്‍ വിടര്‍ന്നു മിഴിഞ്ഞു.

“എന്‍റെ മോനെ ഇഷ്ടമാണെങ്കില്‍ മാത്രം, അവന്‍റെ കഥയും കേട്ട് കഴിഞ്ഞ്…”

അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത് ഞങ്ങള്‍ കണ്ടു.

“കഥയോ?”

മിഴിനീര്‍ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു.

ഞാന്‍ പിന്നെ അവളെയും കൂട്ടി പുറത്തേക്കു നടന്നു. പുറത്ത് വീടിന്‍റെ കോമ്പൌണ്ടില്‍, തെരുവിനിപ്പുറത്ത് വെച്ച് ഞാന്‍ അവളോട്‌ എന്‍റെ കഥ പറഞ്ഞു.

വിശ്വാസം വരാതെ നിര്‍ന്നിമേഷയായി അവളത് കേട്ട് എന്നെ സഹതാപത്തോടെ നോക്കി.

പിന്നെ അവളുടെ കൈ സ്പര്‍ശം ഞാന്‍ എന്‍റെ കൈകളില്‍ അറിഞ്ഞു.

വീണ്ടും അകത്തേക്ക് ചെല്ലുമ്പോള്‍ പരിചാരക കൊണ്ടുവന്ന് വെച്ച പാനീയങ്ങളും പലഹാരങ്ങളും കഴിക്കുന്ന അച്ഛനെയും അമ്മയെയുമാണ് ഞാന്‍ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *