“ഈ അച്ച ഒറ്റയൊരാളാ മക്കളെ ഇങ്ങനെ കൊഞ്ചിച്ച് വഷളാക്കുന്നേ…നിനക്ക്ഞാൻ വെച്ചിട്ടൊണ്ടടാ…” വീണ മോന്റെ നേർക്ക് കണ്ണുരുട്ടി. ഞാനവളെ ചേർത്തുപിടിച്ച് വായ് പൊത്തി പിടിച്ച് മോനോടു പറഞ്ഞു;
“മോനൊരു കാര്യം ചെയ്യ് സൈക്കിളുമെടുത്തോണ്ടുസുധാമ്മച്ചീടടുത്തു പൊയ്കോ…!!! വീണ ആ മയക്കുന്ന പുഞ്ചിരിയോടെ തലചെരിച്ച് എന്നെ നാവുകടിച്ച് കണ്ണുരുട്ടി കാണിച്ചു.. ടീച്ചറമ്മയും മോളും ശാരിചേച്ചീടടുത്തോട്ടു പോയതേയുള്ളു. മോൻ സൈക്കിളെടുത്തു പാഞ്ഞതും ഞാൻ വീണയെ തോളിലൂടെ കൈയിട്ട് ചേർത്തു പിടിച്ച് അകത്തു കയറി കതകടച്ചു…4+15…..19 ധന്യവും സഫലവുമായ ദാന്പത്യവർഷങ്ങൾ ഓടിയൊളിച്ചിട്ടും ഞങ്ങളുടെ മധുവിധു നാളുകൾ ഇന്നും തുടരുകയാണ്………
********
പ്രീയ വായനക്കാരേ,
വസന്തസന്ധ്യ പൂർണമായും എന്റെ വരുതിയിലായിരുന്നു വായനക്കാരുടെ ആവേശപൂർവമായ ആവശ്യം മാനിച്ച് വലിച്ചുനീട്ടി 8ാം ഭാഗം ബോറാക്കിയതൊഴിച്ചാൽ!!!
എന്നാൽ ഈ കഥ രണ്ടാം ഭാഗം കഴിഞ്ഞപ്പോൾ മുതൽ എന്റെ നിയന്ത്രണത്തിൽ അല്ലാതായി…!!!. മൂന്നു മുതൽ നിങ്ങളെപോലെ തന്നെ എഴുതിക്കഴിയുന്പോളാണ് കഥാഗതി എനിക്കും പിടികിട്ടുന്നത്..!!! ഡെയ്സിയും ശാലുവുമൊന്നും എന്റെ ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല. രണ്ടാം ഭാഗം പ്രസിദ്ധീകരണത്തിന് കൊടുത്തപ്പോൾ ഏഴു ഭാഗങ്ങൾ പൂർത്തിയായിരുന്നു എന്ന ഒരു പ്രത്യേകതയും ഈ കഥക്കുണ്ട്.
ഒൻപതാം ഭാഗം പകുതിവരെയും വീണയുടെ കൂടെ ഉള്ളവർക്ക് എന്നപോലെ സത്യമായും എനിക്കും അറിയില്ലായിരുന്നു ഇത് വീണയുടെ മാത്രം തിരക്കഥയാണെന്നും മോഹിച്ചത് സാധിക്കാൻ പെണ്ണൊരുന്പെട്ടതാണ്-വീണയാണ് എന്നെയും നിയന്ത്രിക്കുന്നത് എന്നും….!!!!
വസന്തസന്ധ്യക്കുശേഷംവായനക്കാരുടെ സ്നേഹപൂർവമായ ആവശ്യത്തിനു വഴങ്ങി യാതൊരു പുതുമയുമില്ലാത്ത ഒരു പ്രമേയവുമായാണ് ഞാൻ ഇത് എഴുതി തുടങ്ങുന്നത്….അതിനാൽ തന്നാണ് പേരും “ശാരിയും വീണയും” എന്നത് വന്നത്. പഴകി പൊളിഞ്ഞ ഒരു പ്രമേയം എന്ന ജാള്യത തുടക്കത്തിലേ ഉണ്ടായിരുന്നു താനും. പര്യവസാനിച്ചപ്പോൾ ഞാൻ തൃപ്തനാണ്. എന്റെ സന്ധ്യയേക്കാൾ ഈ വീണയെ ഞാൻ ഒരുപാടങ്ങ് സ്നേഹിച്ചുപോയി..!!!നിങ്ങൾ കൂടി സ്വീകരിച്ചാൽ ഞാൻ പൂർണ്ണ തൃപ്തനാകും…..
വസന്തസന്ധ്യ എട്ടാം ഭാഗത്തിൽ നിങ്ങൾ കാട്ടിയ ആർജവം -അൽപം മോശമായത് തുറന്നു പറയാൻ കാട്ടിയ സ്നേഹം ഈ കഥയ്കും പ്രതീക്ഷിച്ചുകൊണ്ട്…
വസന്തസന്ധ്യ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചതിന് രണ്ടു ദിവസം മുൻപുമുതൽ ഇവിടെ വന്ന കഥകളൊന്നു പോലും ഞാൻ വായിച്ചിട്ടില്ല !!!.മറ്റൊന്നിന്റെ സ്വാധീനം എന്റെ കഥയിൽ വരാതിരിക്കാനായിരുന്നുഅത്!! ഇനി അവയൊക്കെ ഒന്നു വായിക്കാൻ ചെറിയ ഒരിടവേള…!!!!
കൃതജ്ഞതാപൂർവം…..
സ്വന്തം സുനിൽ
നിങ്ങളുടെ അഭിപ്രായങ്ങളാകട്ടെ എനിക്കുള്ള വിഷുകൈനീട്ടം..!!!