ശ്യാമളയുടെ ഒരു ദിവസം [ഋഷി]

Posted by

ആ… അവനെണീറ്റു. നന്നായി പഠിക്കുന്ന അനുസരണയുള്ള മോനോട് അവൾക്കൊരു മമതയുണ്ടായിരുന്നു. പോയിക്കുളിക്കടാ മോനേ! അവൻ്റെ കവിളത്തു തലോടി അവൾ തിരിഞ്ഞു.

മനുവിനും പിള്ളാർക്കും ഭക്ഷണവും കൊടുത്ത് അവൾ കോണി കയറി മോളിലേക്കു ചെന്നു. മീനുവേടത്തീം അച്ഛനും മനൂം അവിടെയാണ് കിടക്കുന്നത്. മൂന്നു മുറികളുണ്ട്. വീട്ടിലെല്ലാരും താഴെയാണ്. അതാണ് ശ്യാമളയ്ക്കും സൗകര്യം.

മീനുവേടത്തി ഒരു ഭക്തയാണ്. അവർ കാലത്തേ എണീറ്റ് മോളിലെ കുളിമുറീല് കുളി കഴിഞ്ഞ് എവിടെപ്പോയാലും കൊണ്ടുനടക്കുന്ന കൃഷ്ണൻ്റെ ഫോട്ടോയുടെ മുന്നിൽ അർദ്ധനിമീലിതയായി ചമ്രം പടിഞ്ഞിരുന്ന് പ്രാർത്ഥനയിലായിരുന്നു. ചന്തു തലേന്നു തന്നെ പമ്പു വെച്ച് മോളിലെ ടാങ്കിൽ വെള്ളം നിറച്ചതിന് അവൾ മനസ്സിലൊരു നന്ദി പറഞ്ഞു.

അടുത്തത് അച്ഛനാണ്. പാവം. തന്നെ വല്ല്യ കാര്യമാണ്. അമ്മ പോയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഇപ്പോ രാഘവേട്ടൻ അച്ഛനെ നോക്കാൻ ഒരു സ്ത്രീയെ ഏർപ്പാടുചെയ്തിട്ടൊണ്ട്. അങ്ങേർക്കറിയാം. ഭാര്യേടെ അച്ഛനാണെങ്കിലും അവൾക്ക് പുള്ളിക്കാരൻ്റെ കാര്യം നോക്കാനല്ല താല്പര്യമെന്ന്. കണ്ട ആശ്രമത്തിലും അമ്പലത്തിലുമൊക്കെ സമയം കളയാനാണ് കണവിക്കിഷ്ട്ടം.

ശിവശങ്കരൻ ഇത്തിരി മുന്നേ എണീറ്റിരുന്നു. ചന്ദ്രൻ്റെ വീട്ടിൽ മുൻപും പലവട്ടം വന്നിട്ടുണ്ട്. അന്നൊക്കെ ദേവകി ഒപ്പമൊണ്ടായിരുന്നു. ഇപ്പോ ഒറ്റയ്ക്കായപോലെ. മൂത്രമൊഴിക്കാൻ മുട്ടുന്നു. മെല്ലെയെണീറ്റ് വാതിൽ തുറന്നപ്പോൾ! മുന്നിൽ തൻ്റെ പ്രിയപ്പെട്ട മരുമകൾ! ശ്യാമള! കയ്യിൽ ആവി പറക്കുന്ന ചായ. ചിരിക്കുന്ന മുഖം. ആ കൊഴുത്ത പെണ്ണിനെ നോക്കി അയാളും മന്ദഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *