ശ്യാമളയുടെ ഒരു ദിവസം [ഋഷി]

Posted by

ശ്യാമള അമ്മായിയച്ഛൻ്റെ ശരീരത്തിലേക്കു നോക്കി. പഴയ പട്ടാളക്കാരൻ്റെ ബലിഷ്ഠമായ ശരീരം. പേശികളിപ്പോഴും എടുത്തു നിൽക്കുന്നു. മെലിഞ്ഞ കാലുകൾ.. ശോഷിച്ചിരിക്കുന്നു…പാവം അധികം ചലനമില്ലാത്തതു കൊണ്ടാണ്… അമ്മ പോയേപ്പിന്നെ മുറിക്കു വെളിയിൽ ഇറങ്ങാറില്ല…  …

ശ്യാമള അച്ഛനു ചായ കൊടുത്തിട്ട് തിരിഞ്ഞു.  ഞാൻ താഴേക്കു പോവാണേ! മീനുവേടത്തി കാപ്പി കുടിച്ചു. ഞാൻ നിക്കണോ അച്ഛാ?

വേണ്ടെടീ മോളേ! ഞാൻ വന്നോളാം. ശിവശങ്കരൻ പറഞ്ഞു. പിന്നെ മോളിലത്തെ കക്കൂസിൽ പോയി പെടുത്തു.

ശ്യാമളയെ ആദ്യം കണ്ടപ്പഴേ ശിവശങ്കരന് അവളെ ഇഷ്ട്ടപ്പെട്ടിരുന്നു. തൻ്റെ രണ്ടുമക്കളും അവരുടെ അമ്മയെപ്പോലെയാണ്. പാവം തന്നെ വിട്ടവൾ പോവുമെന്നു വിചാരിച്ചതല്ല. ആഹ്… ചായ കുടിച്ചിട്ട് ശിവൻ മെല്ലെ കോണിപ്പടിയിറങ്ങി. പൂമുഖത്തു ചെന്നിരുന്നു. ദിനപ്പത്രമെടുത്തു നിവർത്തി. അപ്പഴേക്കും ശ്യാമള അടുത്ത ചായയുമായെത്തി. അച്ഛൻ്റെ ശീലങ്ങളൊക്കെ അവൾക്കറിയാമായിരുന്നു.

ചന്തുവെണീറ്റ് കണവിയേമന്വേഷിച്ച് അടുക്കളയിലേക്കു ചെന്നു. അച്ഛാ വാർഷികത്തിന് അഞ്ചുറുപ്യ വേണം. നിഷ! എനിക്കും. രാമു!

നീയെല്ലാങ്കൂടി എന്നെ കുത്തുപാളയെടുപ്പിക്കും. പിറുപിറുത്തോണ്ട് ചന്തു പേഴ്സു തിരഞ്ഞു. എവടെ! ശ്യാമൂ! ശ്യാമൂ!

ഓ ചേട്ടാ! കെടന്നു കാറണ്ട. ചായ വേണോ? ശ്യാമള ചിരിച്ചുകൊണ്ട് പേഴ്സുമായി ചെന്നു. സത്യത്തിൽ വീടിൻ്റെ ചുമതല, ധനകാര്യമുൾപ്പെടെ ശ്യാമളയുടെ പക്കലായിരുന്നു. എന്നാലും മറ്റുള്ളവരുടെ മുന്നിൽ, പിള്ളേരുൾപ്പെടെ, ചന്ദ്രനായിരുന്നു നാഥൻ.

Leave a Reply

Your email address will not be published. Required fields are marked *