അവന് ചിരിച്ചു.
“ഗായത്രിയോടല്ലാതെ മറ്റാരോട് പറയും ഞാന്‍ അതിന്‍റെ ഡീറ്റയില്‍സ്….പക്ഷെ.”
“പക്ഷെ എന്താ?”
ഗായത്രി അവനില്‍ നിന്നും മുഖം മാറ്റി.
“പറയാം…ആദ്യം ഗായത്രി ഇവിടെ ഇരിക്കൂ”
അവള്‍ മടിച്ച്, സങ്കോചത്തോടെ അവന് അടുത്ത് അഭിമുഖമായി ഇരുന്നു.
“ആ കുട്ടിയ്ക്ക് ഒരു കത്ത് എഴുതണം,”
അവളുടെ മുഖത്ത് നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു.
“അതിനെനിക്ക് ഗായത്രിയുടെ ഒരു ഹെല്‍പ്പ് വേണം!”
“ഹെല്‍പ്പോ?”
അവള്‍ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.
“കത്തെഴുതാന്‍ എന്‍റെ ഹെല്‍പ്പോ? എന്നുവെച്ചാല്‍?”
“എന്ന് വെച്ചാല്‍ ഗായത്രി ഞാന്‍ ഡിക്ടേറ്റ് ചെയ്യുന്നത് ഗായത്രി ഒന്നെഴുതണം. പ്ലീസ്!”
“അവള്‍ക്ക് എഴുതാനുള്ള ലെറ്റര്‍ ഞാന്‍ എഴുതണം എന്നോ? അതെന്തിനാ? അത് ജോയ്ക്ക് തന്നെ എഴുതിയാല്‍ പോരെ?’
അവള്‍ വിസമ്മതത്തോടെ ചോദിച്ചു.
“പ്ലീസ് ഗായത്രി!”|
അവന്‍ ദയനീയമായ സ്വരത്തില്‍ പറഞ്ഞു.
“ഗായത്രി എഴുതണം. ഞാന്‍ പറഞ്ഞു തരുന്ന സെന്റന്‍സ് ഗായത്രി എഴുതണം! അത് എന്തിനാണ് എന്ന് ഞാന്‍ പറയാം! പ്ലീസ്!”
“ഓക്കേ..!”
മനസ്സില്ലാമനസ്സോടെ അവള്‍ സമ്മതിച്ചു.
“എഴുതാനുള്ള പേപ്പറും പെന്നും..?’
“അത് ഇപ്പം കൊണ്ടുവരാം!”
അത് പറഞ്ഞ് അവന്‍ ബസ്സിനുള്ളിലേക്ക് ഓടിക്കയറി.
പെട്ടെന്ന് തന്നെ തിരിച്ചിറങ്ങി വന്ന് അവളുടെ നേരെ നടന്നു.
അവന്‍റെ കയ്യില്‍ ഒരു നോട്ട് ബുക്ക് ഉണ്ടായിരുന്നു.
“ഇത് എഴുതാനുള്ള ബുക്ക്!”
നോട്ട്ബുക്ക് അവളുടെ നേരേ നീട്ടി അവന്‍ പറഞ്ഞു.
ഗായത്രി മടിച്ചാണെങ്കിലും അത് അവന്‍റെ കയ്യില്‍ നിന്നും വാങ്ങി.
“ഇതാ പെന്‍!’
പോക്കറ്റില്‍ നിന്നും പേനയെടുത്ത് അവന്‍ അവളുടെ നേരെ നീട്ടി.
അവള്‍ അത് വാങ്ങി.
പിന്നെ അവന്‍റെ നേരെ ചോദ്യരൂപത്തില്‍ നോക്കി.