സൂര്യനെ പ്രണയിച്ചവൾ 10 [Smitha]

Posted by

സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച കുറേപ്പേര്… ഞാന്‍ അത്രയ്ക്കങ്ങ് മോശം അല്ലാത്ത കൊണ്ടല്ലേ അവരെന്നെ പ്രൊപ്പോസ് ചെയ്തെ, അപ്പോള്‍ ജോയലിനെ എനിക്ക് ഈസിയായി കിട്ടും എന്നൊക്കെ ഞാനങ്ങു കരുതി…”

അവളൊന്നു നിര്‍ത്തി ജോയലിന്റെ അദ്ഭുതം പ്രകടിപ്പിക്കുന്ന കണ്ണുകളിലേക്ക് നോക്കി.
“…അപ്പൊ ജോ എന്നെ അവോയിഡ് ചെയ്തപ്പോ എനിക്ക് ഡൌട്ടടിച്ചു. ജോയ്ക്ക് വേറെ ആരോടേലും ഇഷ്ടമുണ്ടോ? അതോ ഞാന്‍ ജോയുടെ സങ്കല്‍പ്പത്തില്‍ ഉള്ള ഗേള്‍ അല്ലെ? ജോയുടെ സങ്കല്‍പ്പത്തിലെ കുട്ടി എങ്ങനെ ആരിക്കും? ജോയോട്‌ ഇതൊക്കെ നേരെ അങ്ങ് ചോദിക്കാന്‍ പറ്റുമോ? നെവര്‍! പിന്നെ എന്താ ഒരു മാര്‍ഗ്ഗം? അപ്പൊ തോന്നിയ ഐഡിയ ആണ് ഇത്! സീക്രട്ടായി കാര്‍ഡ്സ് പാസ്സ് ചെയ്ത് ജോയലിനോട് കൂടുതല്‍ അടുത്ത് അതൊക്കെ മനസ്സില്‍ക്കാം എന്ന് വിചാരിച്ചു ഞാന്‍….സോ… അതാണ്‌ …”

അവള്‍ അവനെ നോക്കി.

“….ഐ കോണ്‍റ്റ് ടെല്‍ മോര്‍ ദാന്‍ ദിസ്…”

അവള്‍ കൈത്തലം കൊണ്ട് മുഖം പാതി മറച്ചു.
ജോയലിന് അതൊക്കെ അവിശ്വസനീയമായി തോന്നി.
എത്രയെത്ര ആണ്‍കുട്ടികള്‍ പിന്നാലെ നടക്കുന്നതാണ്!
അവരെയൊക്കെ അവഗണിച്ചത്, അവളുടെ മനസ്സില്‍ താന്‍ ഉള്ളത് കൊണ്ടായിരുന്നു!
പ്രണയത്തിന്‍റെ സ്വര്‍ണ്ണ നദിയില്‍ നീരാട്ടിനിറങ്ങാന്‍ വന്നത് പോലെ പൊന്‍വെയില്‍ അവിടെ നിറയുകയാണ്.
എന്നിട്ടും ദേഹം കുളിരണിഞ്ഞ് ഉയരുന്നു!
അവന്‍റെ മുഖത്ത് വിടര്‍ന്ന ലജ്ജയിലേക്ക് അവള്‍ അവിശ്വസനീയതയോടെ നോക്കി.

“ജോ…”

ചൂടുള്ള സ്വരത്തില്‍ സാവധാനം അവള്‍ വിളിച്ചു.

“ഗായത്രി….”

“ഞാന്‍ ഇത്രേം പറഞ്ഞിട്ടും …!”

“ഗായത്രി ഒറ്റ മോളാണ്….”

ജോയല്‍ പറഞ്ഞു.

 

“പിന്നെയും ക്ലീഷേ ഡയലോഗ്സ് ആണോ പറയാന്‍ പോകുന്നെ? ഗായത്രിയുടെ അച്ഛന്‍ സെന്‍ട്രല്‍ മിനിസ്റ്റര്‍ ആണ്, ഗായത്രിയുടെ അച്ഛന്‍ റിച്ച് ആണ്..ഗായത്രി ഹിന്ദുവാണ് …ജോയല്‍ ക്രിസ്ത്യന്‍ ആണ്…ഒരുതരം ലവ് ജിഹാദ് ആണ്..എറ്റ്സെട്രാ എറ്റ്സെട്രാ….”

“ദേ ആര്‍ ഫോര്‍മിഡബിള്‍ ഹിന്‍ഡ്രന്‍സസ് ….”

സ്വരത്തില്‍ കാര്‍ക്കശ്യം വരുത്താന്‍ ശ്രമിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“നോട്ട് എബവ് ദ പവര്‍ ഓഫ് മൈ ലവ്….”

അവന്‍റെ സ്വരത്തിലെ ആകാംക്ഷയുടെ തീച്ചൂടിനെ നനച്ചു കെടുത്തുന്ന

Leave a Reply

Your email address will not be published. Required fields are marked *