സൂര്യനെ പ്രണയിച്ചവൾ 7 [Smitha]

Posted by

ഷബ്നത്തിന്‍റെ മുഖത്ത് നേരിയ ഒരു ഭയം മിന്നിമറയുന്നത് പോലെ തോന്നി.

“ആരാ റിയേ, ഗായത്രി?”

“ഡല്‍ഹി വരെ പോകണം അതിന്‍റെ ഉത്തരമറിയാന്‍,”

റിയ പറഞ്ഞു.
മനസ്സിലാകുന്നില്ല എന്ന അര്‍ത്ഥത്തില്‍ ഷബ്നം റിയയെ നോക്കി.

“അതെ ഡല്‍ഹിയില്‍, ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍,”

ഷബ്നം അവളെ അതിരറ്റ ആകാംക്ഷയോടെ റിയയെ നോക്കി.

“എനിക്ക് പോകണം,”

ഷബ്നം പറഞ്ഞു.

“ഡല്‍ഹിയല്ല, ന്യൂയോര്‍ക്ക് ആയാലും ടോക്കിയോ ആയാലും വേണ്ടില്ല. എവിടെപ്പോകാനും തയ്യാറാ, ആരാ ഗായത്രി എന്നറിയാന്‍! നീ പറ!”

റിയ പുറത്ത് നിലാവിലേക്ക് നോക്കി.
പുറത്തെ രാക്കാറ്റില്‍ അവള്‍ ആരുടെയോ സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്ന് ഷബ്നത്തിന് തോന്നി.

“അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്…”

റിയ പുറത്തെ നോട്ടം മാറ്റാതെ സാവധാനം പറഞ്ഞു.

“സ്വാതന്ത്ര്യം ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടകുകയാണ് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍…വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍, അധ്യാപകര്‍, കുട്ടികള്‍ എല്ലാവരും കൊമ്പൌണ്ടിന്റെ വിശാലതയില്‍ ത്രിവര്‍ണ്ണ പതാകയുയര്‍ത്താന്‍ എത്തിച്ചേരാമേന്നേറ്റ കേന്ദ്ര മന്ത്രി മലയാളിയായ പത്മനാഭന്‍ തമ്പിയേ പ്രതീക്ഷിച്ച് നില്‍ക്കുന്നു….”

ഷബ്നം ആകാക്ഷയോടെ റിയയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു.

“പറഞ്ഞ സമയത്ത് തന്നെ അംഗരക്ഷകാരുടെ അകമ്പടി വാഹനങ്ങള്‍ക്ക് പിമ്പില്‍ തമ്പിയുടെ ഔദ്യോഗിക വാഹനം ഗേറ്റില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴാണ്‌…”

ഷബ്നം അവളെ വീണ്ടും ആകാംക്ഷയോടെ നോക്കി.

“അപ്പോള്‍ ? അപ്പോള്‍ എന്താ?”

അകാംക്ഷയടക്കാന്‍ പറ്റാതെ ഷബ്നം ചോദിച്ചു.

“…ഡല്‍ഹി യൂണിവേഴ്സിറ്റി പോലെയുള്ള ഒരു ക്യാമ്പസ്സില്‍ എപ്പോഴും തീവ്ര ഇടത് പക്ഷ സംഘടനകള്‍ ഒക്കെയുണ്ടാവുമല്ലോ. നക്സല്‍ സ്വഭാവുള്ള സംഘടനകള്‍. എണ്ണത്തില്‍ കുറവാണ് എങ്കിലും അവര്‍ക്ക് ചില കാര്യങ്ങളില്‍ ഒക്കെ ഒരു മേല്‍ക്കൈ എപ്പോഴുമുണ്ടാവും. അത്തരം ഒരു സംഘടന ഡി യൂവിലും ഉണ്ടായിരുന്നു. അഴിമതി ആരോപണം നേരിടുന്ന പദ്മനാഭന്‍ തമ്പിയെപ്പോലെയുള്ള ഒരു മന്ത്രിയെക്കൊണ്ട്‌ ദേശീയ പതാക ഹോസ്റ്റ് ചെയ്യിക്കില്ല എന്നവര്‍ പ്രതിജ്ഞ എടുത്തിരുന്നു….പദ്മനാഭന്‍ തമ്പിയുടെ വാഹനം ഗേറ്റ്‌ കടന്നുവന്നപ്പോള്‍ സെക്യൂരിറ്റി വലയം ഭേദിച്ച് അവര്‍ തമ്പിയെ വളഞ്ഞു. ചിലര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുകളില്‍ കയറി ഹോസ്റ്റ് ചെയ്യാന്‍ വേണ്ടി ഒരുക്കിയ ഫ്ലാഗ് പോസ്റ്റില്‍ നിന്ന് പതാക അഴിച്ചെടുത്ത്‌ ചുരുട്ടിക്കൂട്ടി. പതാക താഴേക്ക് വലിച്ചെറിഞ്ഞു….”

“എന്നിട്ട്?”

Leave a Reply

Your email address will not be published. Required fields are marked *