ആ ശെരി
പിന്നെ പപ്പയുടെ കാർ കൊണ്ട് പോയാ മതി
അതെന്താ
പുതിയ വണ്ടിയിൽ നോൺ ഒക്കെ വച്ച ചളി ആവും
അപ്പോ എൻ്റെ വണ്ടി കെട് വന്നോട്ടെ എന്നോ
അങ്ങനെ അല്ല
ഞാൻ പുതിയ വണ്ടി കൊണ്ട് പോവും
ആ എന്തോ ചെയ്തോ…..
ഞാൻ മുകളിലേക്ക് നടന്നു….
ഭാഗ്യം ലോക്ക് അല്ല….
ഞാൻ പതിയെ ഉള്ളിലേക്ക് കേറി
എന്ത് കിടപ്പാണ് ഇത് ഇതിൽ ഞാൻ എങ്ങനെ കിടക്കാൻ….
ഇവൾക്ക് എസി ഇട്ടൂടെ …..
ഉള്ള സ്ഥലത്ത്. ഒതുങ്ങി ഞാൻ കിടന്നു
ഞാൻ ഇപ്പൊ എങ്ങനെ ആണ് കെട്ടിപ്പിടിക്കുക….
ഐഡിയ ഞാൻ എസി ഓൺ ചെയ്ത് തണുപ്പ് കൂട്ടി ഇട്ടു….
പെട്ടെന്ന് തന്നെ റൂം മുഴുവൻ തണുപ്പ് പടർന്നു….
ബ്ലാങ്കറ്റ് തപ്പി തുടങ്ങി ഞാൻ പതിയെ കൈ എത്തുന്ന അടുത്തേക്ക് നീങ്ങി കിടന്നു…..
അവൾ കൈ ഒതുക്കി ചുരുണ്ട് കൂടി
ഞാൻ വീണ്ടും കുറച്ച് കൂടെ അടുത്തേക്ക് നീങ്ങി….മുട്ടി മിട്ടിയില്ല എന്ന പോലെ കിടന്നു … ഇപ്രാവശ്യം എറ്റു എൻ്റെ കൈയിൽ ചുരുണ്ട് പിടിച്ച് കെട്ടിപിടിച്ചു…..
വേണ്ട അവൾക്ക് വല്ല പനിയും വന്ന തലവേദന ആവും ….
ഞാൻ തണുപ്പ് കുറച്ച് അവളെ പുതപ്പിച്ച് ഞാനും അടുത്തായി കിടന്നു
പുതപ്പ് കിട്ടിയതും അമ്മു വലിച്ച് ചുരുണ്ട് കൂടി ഒരു മിനിറ്റ് കഴിഞ്ഞതും എന്തോ ഒന്ന് പറന്ന് വന്ന് വീണു കൈ തന്നെ….
എൻ്റെ വയറിൽ വീണ അവളുടെ കൈ ചലിക്കാൻ തുടങ്ങി പരതി നോക്കി അവൾ ഒറ്റ ചേരൽ ആയിരുന്നു എൻ്റെ മേലേക്ക് കാലും കൂടെ തൂക്കി ഇട്ട് എന്നെ ഇറുക്കി പിടിച്ച് അവൾ സൗകര്യം കണ്ടെത്തി…..
ഒരു ചെറു ചിരി എന്നിലും ഉണ്ടായി….
അവളുടെ ചൂട് എനിക്കും ഒരു ചെറു സുഖം പകർന്നു…..
പതിയെ അവൾക്ക് യാതൊരു ശല്യവും ഉണ്ടാകാതെ ഞാൻ അങ്ങോട്ട് തിരിഞ്ഞ് അവളുടെ മുകളിലേക്ക് കൈ വച്ച് കെട്ടിപിടിച്ച് കണ്ണുകൾ അടച്ച് ഉറക്കത്തിലേക്ക് വീണു….
എന്തോ ഒരു വേദന പോലെ തോന്നിയപ്പോ ആണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണ്ടാർന്നത്…..