ഓടി ഞാൻ സ്റ്റേയർ വഴി ഇറങ്ങി…….. ഓടി ഓടി …….. താഴെൽ എത്തിയതും… അവൾ ഫ്ലാറ്റിന്റെ എൻട്രൻസിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നു …… കുറെ നാളുകൾക്ക് ശേഷം ശരീരം അനങ്ങിയപ്പോൾ…… അണപ്പ് സഹിക്കാൻ പറ്റുന്നില്ല…… ഓടി ചെന്ന് അവളുടെ കയ്യിൽ നിന്നും ബാഗ് തട്ടി പറിച്ചതും…… എനിക്ക് കിതപ്പ് സഹിക്കാൻ പറ്റുന്നില്ല…… അവൾ തിരിഞ്ഞ് എന്നേ നോക്കി നിൽക്കുന്നു…….
ഞാൻ ബാഗും താഴെ ഇട്ട് രണ്ട് കയ്യും മുട്ടുകാലിൽ കുത്തി തലയും പൊക്കി നിന്ന് പട്ടി കിതക്കുന്നത് പോലെ കിതക്കുന്നു……
അധിക നേരം നിന്നില്ല കിതപ്പ് മാറുന്നതിനു കാക്കാതെ ഒരു കയ്യിൽ ബാഗും എടുത്ത്….മറ്റേ കൈ ശ്രീകുട്ടിയുടെ കയ്യിലും പിടിച്ചു ലിഫ്റ്റിനടുത്തേക്ക് നടന്ന്…….
ലിഫ്റ്റിൽ കേറി ബട്ടൺ അമർത്തി…….. ലിഫ്റ്റ് മുകളിലേക്ക് നീങ്ങി തുടങ്ങി….. ഞാൻ കണ്ണും അടച്ചു നിന്ന് കിതപ്പ് തുടർന്ന് കൊണ്ടിരുന്നു…….
ലിഫ്റ്റിലെ അമ്മച്ചിയുടെ സൗണ്ട് കേട്ടപ്പോൾ മനസ്സിലായി ഇറങ്ങണ്ടേ സ്ഥാലം എത്തിന്ന്…….അവൾ ലിഫ്റ്റിനുള്ളിൽ തന്നെ നിൽക്കുന്നു……ഇറങ്ങുന്നില്ല
ബാഗും എടുത്ത് കയ്യിൽ പിടിച്ചു ശ്രീക്കുട്ടിയേം വലിച്ചു ഉള്ളിൽ കേറി വാതിൽ അടച്ചു…….. ബാഗ് കൊണ്ടേ മുറിയിൽ വെച്ചു…………
അവൾ നേരെ ബാൽക്കണിയിലേക്ക് നടന്ന്……… എനിക്ക് അവളിടെ അവസ്ഥ കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി ……
അവൾ ബാൽക്കണിയിൽ നിന്നും അകത്തേക്ക് കേറിയതും…… ഞാൻ ബാൽക്കണിയുടെ ഡോർ ലോക്ക് ചെയ്തു താക്കോൽ എടുത്തു…… വെറുതെന്തിനാ റിസ്ക് എടുക്കുന്നെ………
ശ്രീക്കുട്ടി മുറിയിൽ കേറി കിടപ്പായി…….ഞാൻ ഫ്ലാറ്റും ലോക്ക് ചെയ്തു ഹോട്ടലിലേക്ക് ഇറങ്ങി…… രണ്ടു പേർക്കും വേറെ വേറെ കവറിൽ പാർസൽ വാങ്ങി തിരിച്ചു നടന്നു…….
വേണ്ടായിരുന്നു ഞാൻ അന്ന് ഇടി കൊണ്ടെന്ന് പറഞ്ഞു കളിയാക്കേണ്ടിയിരുന്നില്ല… ഇനി അതെങ്ങാനും കൊണ്ട് ആയിരിക്കുവോ…..അവൾ ആാാ കൊച്ചിനെ അടിച്ചത്
അവളുടെ പാർസൽ ആയി ഞാൻ അടുത്ത് ചെന്ന്…….ഇന്നാ ഇത് കഴിക്ക്….പോകണ്ട ഞാൻ വെറുതെ പറഞ്ഞതാ….. ഇനി അതോർത്തു ഇരിക്കേണ്ട ………
ഞാൻ ഫുഡ് കഴിച്ചു മുറിയിൽ വന്നിട്ടും അവൾ പാർസൽ എടുത്ത് എന്റെ കട്ടിലിൽ വെച്ചിരിക്കുന്നു…… ഓ അപ്പൊ വാശിലാണ്…….
അവളുടെ പേഴ്‌സ് എടുത്ത് അതിൽ നിന്നും നൂർ രൂപ ഞാൻ എടുത്തു…..
ദേ ഫുഡിന്റെ കാശ് ഞാൻ എടുത്തിട്ടുണ്ട്….. ഇനി എടുത്ത് കഴിച്ചോ….കുറച്ചു നേരം വാശി പിടിച്ചു കിടന്നെങ്കിലും….. ഞാൻ ഉറങ്ങി എന്ന് കരുതിയാകണം