പോലും…….ശ്രെദ്ധിക്കുന്നില്ല…….താഴത്തേക്ക് നോക്കി പോയതല്ലാതെ എന്നേ നോക്കില്ല….. അതേതായാലും നന്നായി…..
കടയിൽ പൈസേം കൊടുത്തു…….അവൾ ഇറങ്ങിയ ബാങ്കിലേക്ക് കേറി……… ഫസ്റ്റ് കൗണ്ടറിൽ ഒരു ചേച്ചി ഇരിപ്പുണ്ട്……ഞാൻ അങ്ങോട്ട് ചെന്ന്…….
ഞാൻ : മാഡം ഇപ്പൊ ഒരു കുട്ടി ഇവിടെന്ന് പോയില്ലേ……
ഒരു മിനുട്ടെ…… അവർ കമ്പ്യൂട്ടരിൽ നോക്കി….. ചോദിച്ചു……..
ഒരു ശ്രീലക്ഷ്മി ആണോ…….
അതെ അതെ…….. ഗോൾഡ് വെക്കാൻ വല്ലതും വന്നതാണോ……..
അതെ……..എന്റെ ഊഹം തെറ്റില്ല
എന്താണ് മലയാണോ വെച്ചേക്കുന്നേ……
സോറി സർ ഞങ്ങൾക്ക് അത് പറയാൻ പറ്റില്ല………..
മാഡം ഞാൻ ഹസ്ബൻഡ് ആണ്….. പേയ്‌മെന്റ് അടക്കാൻ ആയിരുന്നു……
അതിന് ഇപ്പോഴല്ലേ ആ കുട്ടി 25000 രൂപ എടുത്തത് ……….
ഞാൻ : അത് ഫുള്ള് അടക്കാൻ പറ്റൂല്ലേ…..
പറ്റും മൊത്തം 56000 അടക്കണം……
മലയാണോ വെച്ചേക്കുന്നേ……..
അല്ല പാദസരം ആണ്………
സർ പക്ഷെ പേയ്‌മെന്റ് അടച്ചാലും…… വെച്ച ആൾ വന്നാലേ സാധനം കൊടുക്കു..
അത് മതി പേയ്‌മെന്റ് അടച്ചോ….. ഞാൻ പേയ്‌മെന്റ് അടച്ചു വെളിയിൽ ഇറങ്ങി………
അപ്പൊ ഈ കാശ് കൊണ്ടാണ് ചിലവ് നടത്തുന്നത് …….ഞാൻ എന്തെ ഈ കാര്യം ഇതുവരെ ചിന്തിച്ചില്ല…….
ഞാൻ ബസ് കേറി തിരിച്ചു ഫ്ലാറ്റിലേക്ക്….. അന്ന് ഏതോ നാറി എറണാകുളം കാണാൻ വരുന്നത് കൊണ്ട്…… നല്ല ബ്ലോക്ക്…15 മിനുട്ട് നടന്നാൽ എനിക്ക് ഫ്ലാറ്റിൽ എത്താം….നടക്കാൻ വയ്യാത്തത് കൊണ്ട് ഞാൻ ബസ്സിൽ കേറി……..ഇരുന്നു അവിടെ ചെന്നിട്ടും പ്രേതേകിച് പണി ഒന്നുമില്ലല്ലോ…..
ബസ് നിരങ്ങി കോളേജിന്റെ മുമ്പിൽ എത്തി…….ദേ വരുന്നഡാ എന്റെ ഫര്യാ…… ബസ് കേറാൻ ആണെന്ന തോന്നുന്നേ…….അതെ അത് തന്നെ….. ഞാൻ കേറിയ ബസിൽ തന്നെ കേറി മുന്നിൽ കൂടെ………
ഇവൾ എന്ത് സാധനം….. നിലത്തോട്ട് മാത്രം നോക്കി നിൽക്കുന്നു പിന്നെ ഇടക്ക് പുറത്തോട്ടും വേറെ എങ്ങോട്ടും നോക്കുന്നില്ല……….
പുറകെ ഹസ്നേം വേറെ കുറച്ചു പെൺപിള്ളേരും കൂടി വന്ന് ബസ്സിൽ