💞യക്ഷിയെ പ്രണയിച്ചവൻ💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

മനു: പേടിപ്പിക്കാതെ മലരേ……….

മനു അങ്ങോട്ട് മാറി ഒന്ന് ഇരുന്നു.കുറെ നേരം ആയിട്ട് മനുവിന്റെ അനക്കം ഇല്ല കാർത്തി അവനെ നോക്കി.അവൻ എന്തോ ആലോചനയിൽ ആണ്.

സമയം 12.03……..

ആ ആ ആ ആ……………… മനുവിന്റെ അലർച്ച കേട്ടാണ് കാർത്തി അവനെ നോക്കിയത് ആകെ വിളറി വെളുത്തു അടുത്തുള്ള പാലമരത്തിൽ നോക്കിയാണ് അവൻ അലാറുന്നത്.

കാർത്തി: എന്താ എന്താ മനു?????

അവൻ ഒന്നും മിണ്ടുന്നില്ല പകരം അവൻ ആ ഭാഗത്ത്‌ കൈ ചുണ്ടി കാണിച്ചു കൊടുത്തു.കാർത്തി അങ്ങോട്ട് നോക്കി.തന്റെ കണ്ണുകളെ അവന് വിശ്വസിക്കാൻ ആയില്ല.ഒരു 20 അല്ലെങ്കിൽ 21 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് ആ പാലമര ചോട്ടിൽ നിന്നും താഴെ വീണു കിടക്കുന്ന പൂക്കൾ വരുന്നു.കാർത്തി ഇതെല്ലാം അനങ്ങാതെ നിക്കുന്നു.അവന് ഒന്ന് എന്തെങ്കിലും പറയണം എന്ന് ഉണ്ട്.പക്ഷെ ഒന്നും പുറത്ത് വരുന്നില്ല.അവന്റെ മുഖത്ത്‌ പേടി ആയിരുന്നില്ല പകരം കൗതുകം ആയിരുന്നു.പക്ഷെ മനുവിന്റെ അവസ്ഥ പഴയത് പോലെ തന്നെ ഒരേ അലർച്ച………അവസാനം കാർത്തി തന്നെ ആ നിഷബ്ദക്ക് വിരാമം ഇട്ടു.

കാർത്തി: da കിടന്ന് അലാറല്ലേ

മനു: അളിയാ എന്താടാ അത്???????

കാർത്തി ഒന്നും മിണ്ടില്ല.പെട്ടന്ന് ആ പെണ്ണ് അവരുടെ അടുത്തേക്ക് പയ്യെ നടന്നു വരുന്നതായി അവർക്ക് തോന്നി.

മനു: da അത് ഇങ്ങോട്ട് ആണ് വരുന്നേ വാടാ പോവാം ഇല്ലെങ്കിൽ അത് നമ്മളെ കൊല്ലും.കാർത്തി വാടാ……..

എന്നാൽ കാർത്തി അവളെ തന്നെ നോക്കി ഇരിക്കുന്നു. അവൾ അടുത്തോട്ടു വരുംതോറും മനു വെപ്രാളം കൊണ്ട് കാർത്തിയെ പിടിച്ചു എഴുനെല്പിച്ചു.പിന്നെ നടന്നത് എല്ലാം പെട്ടന്നായിരുന്നു.അവർ എങ്ങനെ ഓക്കേയോ കുന്നിറങ്ങി താഴെ വന്നു.എന്നിട്ടും മനു നിന്നില്ല.കാർത്തിയെയും വലിച്ചു അവന് main റോഡിലേക്ക് കടന്നു.അവിടെ അവർ വന്ന duke 200 ഇരിപ്പുണ്ടയിരുന്നു.ഇങ്ങോട്ട് വന്നപ്പോ വണ്ടി മനു ആണ് ഓടിച്ചിരുന്നത്.പക്ഷെ ബൈക്കിന്റെ അടുത്ത് എത്തിയപ്പോ മനു പറഞ്ഞു

മനു: അളിയാ എനിക്ക് എന്തോ കൈയും കാലും വിറക്കുന്നു.വണ്ടി നീ എടുക്ക്.

അതും പറഞ്ഞ് മനു key കാർത്തിയുടെ കൈയിൽ കൊടുത്തു.കാർത്തി ഇപ്പോളും cool ആണ്.അവന്റെ മുഖം കണ്ട ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നെ തോന്നു.അവൻ വണ്ടി എടുത്ത് നേരെ അവരുടെ ഹോസ്റ്റലിലോട്ട് പോയി……………..

Leave a Reply

Your email address will not be published. Required fields are marked *