മനു: എടാ ഞാൻ ഉദേശിച്ചത് നല്ല ശക്തി ഉണ്ടെങ്കിൽ ഒരു ചിത്ത ശക്തിയും കാണും.അതിന് ഉദാഹരണം ആണ് കുറച്ച് നേരത്തെ നമ്മൾ കണ്ടത്.മനസിലായോ
കാർത്തി. mm ഏറെക്കുറെ.
മനു: നീ കിടക്കാൻ നോക്ക് ടാ
കാർത്തി: mm നീ കിടന്നോ ഞാൻ കുറച്ചു നേരം കൂടെ ഇങ്ങനെ നിന്നോട്ടെ
മനു: mm ശെരി
കാർത്തി എന്തൊക്കെയോ ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു.പിന്നെ കുറെ നേരം കിടന്നു കൊണ്ടായിരുന്നു ആലോചന.അങ്ങനെ എപ്പോളോ നിദ്ര ദേവി അവനെ കടാഷിച്ചു.അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
“കാർത്തി എനിക്കറിയാം എന്നെ ആലോചിച്ചു ഓരോ നിമിഷവും നീ നീറി നീറി ജീവിക്കുക ആണെന്ന്. മരണം വരെ നിന്നോടൊപ്പം സന്തോഷമായി ജീവിക്കാൻ ആഗ്രഹിച്ച പെണ്ണാ ഞാൻ.നിന്റെ അമ്മയോടും അച്ഛനോടും എനിക്ക് ഒരു ദേഷ്യമൊന്നും ഇല്ലാട്ടോ.അവരുടെ സ്ഥാനത്ത് വേറെ ആരായാലും അങ്ങനെയേ ചെയ്യു.നിന്റെ കുടുംബത്തിലെ ഓരോരുത്തരെയും ഞാൻ സ്വന്തമായിട്ടാണ് കണ്ടേ.അമ്മ ആരെന്നു പോലും അറിയില്ലതാ എനിക്ക് നിന്റെ അമ്മ സ്വന്തം അമ്മയായിരുന്നു.ഒരുപാട് വിശ്വസിച്ചു പോയി.നിന്റെ അമ്മ എനിക്ക് പാൽ കുടിക്കാൻ തന്നപ്പോ എത്രത്തോളം സന്തോഷമായിരുന്നു എന്നറിയോ.ആ പാൽ മുഴുവനും കുടിച്ചു.പിന്നെ എനിക്കൊന്നും ഓർമ ഇല്ല.ആർക്കും വേണ്ടാത്ത ജന്മം.ദൈവത്തിന് പോലും നമ്മൾ ഒന്നിക്കുന്നത് ഇഷ്ട്ടം അല്ല.മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു.അമ്മയും അച്ഛനും ചേർന്ന് എന്നെ ഇല്ലാതാക്കി.അവർക്ക് അതിനുള്ള ശിക്ഷ ദൈവം കൊടുത്തു.ജീവപര്യദം. എന്റെ മരണവാർത്ത അറിഞ്ഞ് നീ ഒരുപാട് തവണ sucide ചെയ്യാൻ ശ്രമിച്ചു.ഇനി അങ്ങനെ ഒന്നും ചെയ്യരുത് നീ.അത് എനിക്ക് സഹിക്കുല.സമയവുമ്പോ.ഞാൻ തന്നെ എന്റെ ചെക്കനെ കൂട്ടികൊണ്ട് പോവാൻ വരും.ഇപ്പൊ ഞാൻ പോട്ടെ……..
പാറു………………………………………….
മനു: കാർത്തി എന്താ എന്താടാ????
കാർത്തി: ഒരു സ്വപ്നം കണ്ടതാ.
മനു: ഞാൻ അപ്പളേ പറഞ്ഞില്ലേ വേണ്ടാത്തത് ഒന്നും ആലോചിച്ചു കൂട്ടണ്ട എന്ന്
കാർത്തി: ഏയ് അതൊന്നും അല്ലടാ.ഞാൻ എന്റെ പാറുവിനെ…..അവളെ…….. അവളേ കുറിച്ചു എന്തോ സ്വപ്നം കണ്ടതാ.
മനു: mm നീ കിടക്കാൻ നോക്ക്.
അങ്ങനെ എപ്പോളോ അവർ രണ്ടുപേരും ഉറങ്ങിപ്പോയി.