സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ]

Posted by

ജയരാജിന്റെ റൂമിലേക്ക് നടന്നു. സഫിയ ബാഗിൽ നിന്ന് ഒരു താക്കോലെടുത്ത് അവളുടെ കയ്യിൽ കൊടുത്തു.അവൾ ജയരാജിന്റെ ലോക്കർ തുറന്നു.അതിൽനിന്നും ധാരാളം മുദ്രപത്രങ്ങളും ലോക്കർ കീയും കിട്ടി.സ്വാതിയുടെ പേരിൽ കോടികൾ വില വരുന്ന ഒന്നുരണ്ട് കെട്ടിടങ്ങളും ഒരു ഷോപ്പിംഗ് മാളും രജിസ്റ്റർ ചെയ്തിരിക്കുന്നു.മുഴുവൻ സ്വത്തുക്കളും മറ്റ് ആളുകളുടെ പേരിലാണ്.അതിൽ സഫിയയുടെ ഉമ്മയും സലീമും സഫിയയും അൻഷുലും രമേശുമൊക്കെയുണ്ട്.അവർ ഞെട്ടിപ്പോയി അതുമുഴുവൻ നോക്കിയപ്പോൾ ഏകദേശം ഇരുനൂറ് കോടിക്ക് മുകളിൽ വരും.അൻഷുൽ താമസിക്കുന്ന ഫ്ലാറ്റ് സഫിയയുടെ പേരിലാണ്.സഫിയ അൻഷുലിന്റെയും സ്വാതിയുടെയും പേരിലുള്ള പ്രമാണങ്ങൾ മുഴുവൻ അവർക്ക് നൽകി ബാക്കിയുമായി പുറത്തേക്ക് പോയി.ഒരാഴ്ച കഴിഞ്ഞു അതിനിടയിൽ പലവട്ടം അൻഷുൽ സ്വാതിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ മിണ്ടാതെ അവളുടെ ജോലികൾ ഭംഗിയായി ചെയ്തു കൊണ്ടിരുന്നു. സാധാരണ വീട്ടമ്മയെ പോലെ വസ്ത്രം ധരിച്ചു. ഇടക്ക് സഫിയയും സലീമും ഒരുമിച്ച് വീട്ടിലെത്തി അവർക്ക് ചിലവിനുള്ള പണം നൽകി.ഒരിക്കൽ കൂടി അവർ അൻഷുലിന്റെ വീട്ടിലെത്തി.
” സ്വാതിയുടെ സഹായം ഒരിക്കൽ കൂടി ഞങ്ങൾക്ക് വേണം “സഫിയ പറഞ്ഞു. അവൾ എന്തെന്ന അർത്ഥത്തിൽ അവളെ നോക്കി
” രമേഷിന് എന്തൊക്കെയോ സംശയങ്ങൾ ഉണ്ട് അവനും കൂടെയുള്ള ശിങ്കിടികളും അൽപ്പം ഇടഞ്ഞാണ് നിൽക്കുന്നത് അവനെ ഇവിടെ വിളിച്ചുവരുത്തണം ഇവിടെ വച്ച് നമുക്ക്‌ സംസാരിക്കാം അവനും നമ്മുടെ കൂടെ കൂടും എനിക്കുറപ്പാണ് ” സലീം അവളോട്‌ കാര്യങ്ങൾ വിശദമാക്കി.രണ്ട് ദിവസം കഴിഞ്ഞ് അവൾ രമേഷിനെ വീട്ടിലേക്ക് വിളിച്ചു.അവൻ അകത്ത് കയറിയതും അൻഷുൽ വാതിലടച്ച് ലോക്ക് ചെയ്തു. അവൻ അൻഷുൽ നിൽക്കുന്നത് കണ്ട് പേടിച്ചു.സലീമും സഫിയയും അകത്തുനിന്നും പുറത്തേക്ക് വന്നു.
“നോക്ക് രമേശാ..നമ്മുടെ ഓരോരുത്തരുടെയും പേരിൽ ഉള്ള സ്വത്തുക്കൾ എത്രയാണെന്ന് വല്ല പിടിയും ഉണ്ടോ….” സലീം അവന്റെ മുഖത്ത് നോക്കി ചോദിച്ചു.അവൻ അത്ഭുതംകൊണ്ട് കണ്ണുമിഴിച്ച് സലീമിനെ നോക്കി .
“നമ്മുടെ പേരിൽ ജയരാജ് സമ്പാദിച്ചിരിക്കുന്നത് കോടികളാണ് ” അനന്തകൃഷ്ണ “തീയറ്റർ നിന്റെ പേരിലാണ് ടാക്‌സ് അടക്കുന്നത് വരെ നിന്റെ പേരിലുള്ള ബിനാമി അക്കൗണ്ടിൽ നിന്നാണ് അയാളെ ആര് കൊന്നാലും അതുകൊണ്ട് നമുക്ക് ഉപകാരമാണുണ്ടായത് ഇതാണതിന്റെ രേഖകൾ ”
സലീം അതുപറഞ്ഞ് ഒരു ഫയൽ മേശപ്പുറത്ത് വച്ചു.
പിന്നെ അയാളുടെ കഥകൾ മുഴുവൻ സലീം അവനോട് പറഞ്ഞു.സഫിയയുടെ കഥ കേട്ട് അവൻനെഞ്ചിൽ കൈവച്ചു.
“ഈശ്വരാ….എന്റെ രതി…”അവൻ കരയുന്ന പോലെ പറഞ്ഞു.
“എന്താടാ..എന്തുപറ്റി..”സലീം അവനെ തോളിൽ കൈവച്ച് നോക്കി
” എന്റെ സലീമിക്കാ…. അയാൾ അവൾക്ക് ഡ്രസ്സും ആഭരണങ്ങളുമൊക്കെ വാങ്ങി കൊടുക്കും ഇടക്ക് അമ്മയേയും അച്ഛനേയും കാണാൻ അയാള് വീട്ടിൽ വരുമായിരുന്നു ” അവൻ വിഷമത്തിൽ സലീമിനോട് പറഞ്ഞു
“നീ വിഷമിക്കേണ്ട ഒന്നും സംഭവിച്ചുകാണില്ല അങ്ങനെയാണെങ്കിൽ അവൻ സഫിയയെ വെറുതേ വിട്ടേനെ “സലീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *