ചേക്കിലെ വിശേഷങ്ങൾ 3 [Padmarajan]

Posted by

വനജ ഞെട്ടി. കുറച്ചു നേരം മനസ്സിൽ ആലോചിച്ച ശേഷം, ശരി എന്ന് മാത്രം പറഞ്ഞു അവൾ പുറത്തെക്കിറങ്ങി.

നടന്നു വരുന്ന വനജയെ മാധവൻ നോക്കി.

ഭാമയോട് പറയാൻ ഏല്പിച്ചതെല്ലാം അവൾ പറഞ്ഞട്ടുണ്ടെങ്കിൽ …. ഇവരുടെ മുഖഭാവം നോക്കിയാൽ കാര്യങ്ങൾ പോസിറ്റിവ് ആകാനാണ് സാധ്യത. മിഷൻ ഏതാണ്ട് സക്സസ്….ഇത് പോലൊരു സാധനത്തെ കാണിച്ചു കൊടുത്താൽ നാരായണൻ എത്ര ലക്ഷം വേണേലും ബ്രോക്കർ ഫീ എന്ന ഓമനപ്പേരിൽ തരും.

“ഞാൻ ആലോചിച്ചു പറയാം മോനെ” മാധവനോട് സ്‌നേഹത്തോടെ സംസാരിച്ച ശേഷം അവർ ഇറങ്ങി. ഇതിനിടയിൽ നാരായണനെ പറ്റി ഒരു ചെറിയ ഐഡിയ മാധവൻ മറ്റു രണ്ടു പേർക്കും കൊടുത്തിരുന്നു. എന്നാൽ എന്താണ് അകത്തു ഭാമ വഴി സംസാരിച്ചത് എന്ന് മാത്രം ലിജുവിന്‌ മനസിലായില്ല.

— (ആമുഖത്തിൽ പറഞ്ഞത് പോലെ ഇനിയുള്ള ഭാഗങ്ങളിലെ യഥാർത്ഥ കോടതി വ്യവസ്ഥകൾ വായനക്കാർ അന്വേഷിച്ചു പോകരുത് എന്നഭ്യർത്ഥിക്കുന്നു)

ഉച്ചസമയം രണ്ടര, ജില്ലാ കോടതിയുടെ  മുറി. ജഡ്ജിന്റെ ഡയസിൽ ഇന്ദുകുറുപ്പ്, നീണ്ടു മെലിഞ്ഞ നർത്തകിയുടെ ശരീരഘടന. വക്കീൽ ആയി വര്ഷങ്ങളുടെ എക്സ്പീരിയന്സിന് ശേഷം അടുത്തിടെ ജില്ലാ കോടതിയിൽ ജഡ്ജ് ആയി സ്ഥാനമേറ്റെടുത്തു. ഭർത്താവ് ഡൽഹിയിൽ ഡെപ്യൂട്ടേഷനിൽ ഉള്ള ഭരത്ചന്ദ്രൻ ഐപിഎസ്.

സർക്കാർവക്കീലിനെ പേരെടുത്തു    വിളിച്ചെഴുന്നേല്പിച്ച ശേഷം ഇന്ദു കുറുപ്പ് പൊട്ടിത്തെറിച്ചു. ഒരു വാഹന അപകട കേസിന്റെ അന്വേഷണം എന്ത് കൊണ്ടാണ് ഇത്രയും നീണ്ടു പോകുന്നത്.

Are you not ashamed. ഹൌ ലോങ്ങ് ആർ യൂ ഗോയിങ് ട്ടോ ഡ്രാഗ് ദിസ് കേസ് വിതൗട് സ്റ്റാർട്ടിങ് ഹിയറിങ് പ്രൊസീഡിയെർസ്.

പ്രതികൂട്ടിൽ നിൽക്കുന്ന ചാക്കോച്ചിയെ ഇന്ദുകുറുപ്പ് നോക്കി. കരുത്തുറ്റ ശരീരം, ദൃഢമായ മുഖഭാവം, കണ്ണുകളിൽ തിളക്കം.  തന്റെ ഭർത്താവിന്റെ ഏതാണ്ട് ചായ ഉണ്ട് എന്നവൾക്കു മുമ്പും തോന്നിയിരുന്നു.

ജഡ്ജിന്റെ വക്കീലിനോടുള്ള റിയാക്ഷൻ കണ്ടപ്പോൾ ചാക്കോച്ചിക്കും പ്രതിഭാഗത്തിനും പ്രതീക്ഷ ഉണ്ടായി. എന്നാൽ അവരുടെ പ്രതീക്ഷ ആസ്ഥാനത്താക്കി ഇന്ദു ഓർഡർ പാസാക്കി.

ബേയിൽ റീജെക്ടഡ്,ജേക്കബ് സ്റ്റീഫൻ ഏലിയാസ് ചാക്കോച്ചിയുടെ  ബെയിൽ അപ്പ്ലികേഷൻ തള്ളുന്നു. പ്രതിയുടെ ഉന്നത സ്വാധീനവും പണവും കൊണ്ട് പുറത്തിറങ്ങിയാൽ നാട് വിടാൻ പോലും സാധ്യത ഉണ്ട് എന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിക്കുന്നു. എന്നിരുന്നാലും ഒരപകടം നടന്നു 6 മാസം ആയിട്ടും കേസന്വേഷണം അനന്തമായി നീട്ടി കൊണ്ട് പോകുന്ന പോലീസിന്റെ അനാസ്ഥ കോടതി കാണുന്നില്ല എന്ന് കരുതരുത്. ഇത് അവസാനത്തെ വാണിംഗ് ആണ്. അടുത്ത തവണ ഇത് ആവർത്തിക്കുവാണേൽ കേസ് മറ്റൊരു അന്വേഷണ ഏജൻസിക്കു മാറ്റി കൊടുക്കാൻ കോടതി ആവശ്യപ്പെടുന്നതാണ്. next hearing set for coming month 21st….

Leave a Reply

Your email address will not be published. Required fields are marked *