ആരതി 2 [സാത്താൻ]

Posted by

ഞാൻ: അർജുൻ

അവൾ: ahh അർജുൻ ഞാൻ ആരതി. തൻ്റെ relatives ആരുടെ എങ്കിലും നമ്പറോ മറ്റോ ഉണ്ടെങ്കിൽ വിളിച്ച് അറിയിക്കാം ആയിരുന്നു. കുറച്ചു ദിവസം ഇവിടെ കിടക്കേണ്ടി വരും കാലിന് ഒടിവുണ്ട് തലക്കും അത്യാവശ്യം വലിയ ഒരു മുറിവുണ്ട് അതുകൊണ്ട് നല്ല റെസ്റ്റ് വേണം. ആരേലും contact ചെയ്യാൻ ഉള്ള നമ്പർ ഉണ്ടോ?

ഞാൻ: എനിക്ക് അങ്ങനെ ബന്ധുക്കൾ ആരും ഇല്ല .ആരും അന്നേക്ഷിക്കുവാനും ഇല്ല. കൂട്ടുകാരെ ആരേലും വിളിക്കാം അവർ വന്നു കൊണ്ടുപോകും.

അവൾ: നോ വേ … തന്നെ ഇവിടുന്ന് വിടാൻ പറ്റത്തില്ല ബോഡി അനങ്ങാൻ പാടില്ല . So താൻ ഇപ്പൊൾ റെസ്റ്റ് എടുക്കു പിന്നെ ആരും ഇല്ല എന്നുള്ള തോന്നൽ ഒന്നും വേണ്ട കേട്ടോ നമ്മളൊക്കെ മനുഷ്യരല്ലേ അപ്പോ എല്ലാരും ഉണ്ടന്നെ . താൻ റെസ്റ്റ് എടുക്കു ഞാൻ ഒന്ന് പുറത്ത് പോയിട്ടോക്കെ വരാം.

ഇത്രയും പറഞ്ഞിട്ട് അവള് റൂമിൽ നിന്നും പുറത്തേക്ക് പോയി. സത്യം പറഞ്ഞാൽ അവള് ആരാണെന്ന് പോലും അറിയില്ല എന്തോ മുൻപരിചയം ഉള്ള പോലെ ഉള്ള പെരുമാറ്റം caring ഒക്കെ ഉണ്ട് എന്നാലും എന്തിനായിരിക്കും? ആരാണ് അവള്? അങ്ങനെ ഓരോന്ന് ചിന്തിച്ച് ഇരുന്നപ്പോൾ ആണ് ഡോക്ടർ അങ്ങോട്ട് വന്നത്

ഡോക്ടർ: aah എഴുന്നേറ്റു അല്ലേ എങ്ങനെ ഉണ്ട് ഇപ്പൊൾ ?

ഞാൻ: നല്ല pain ഉണ്ട് .

Doc: നല്ല week ആണ് തൻ്റെ ബോഡി നല്ല റെസ്റ്റ് വേണം . അല്ല ആരതി മോളുടെ ആരാ?

ഞാൻ: ആരും അല്ല ആക്സിഡൻ്റ് ആയി കിടക്കുന്ന കണ്ടപ്പോൾ കൊണ്ടുവന്നതാണ് അവർ.

Doc: എനിക്ക് തോന്നി പിന്നെ ചൊതിച്ച് എന്നെ ഉള്ളൂ

ഞാൻ: അല്ല ആ കുട്ടി ആരാ ഡോക്ടർ

Doc: ഈ ഹോസ്പിറ്റലിൻ്റെ owner ആണ്. എല്ലാവരെയും സഹായിച്ചു ജീവിക്കാൻ ആണ് പുള്ളിക്കാരിക്ക് താൽപ്പര്യം. And one of the best surgen in this town. ആരതി മഹാദേവൻ.

ആ പേര് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഈ കുട്ടിയെ കൊല്ലാൻ ഉള്ള ചുമതലയും ഏറ്റുവന്ന എന്നെ അവള് തന്നെ രേക്ഷിച്ചിരിക്കുന്നൂ ആഹ് അവളുടെ മരണത്തിനെ അവള് തന്നെ രക്ഷിച്ചു അല്ലാതെ എന്ത് പറയാൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *